അലക്‌സ് വര്‍ഗീസ്
മാഞ്ചസ്റ്റര്‍ റഷോമിലെ സെന്റ് എഡ്വേര്‍ഡ് ദേവാലയത്തില്‍ ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ പ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ യുകെ ടീമും നയിക്കുന്ന ധ്യാനം നടക്കും. ഫാ. പാറ്റ് ഡീഗനും ധ്യാനത്തിനു നേതൃത്വം നല്‍കും.
ജപമാല സമര്‍പ്പണം, സ്തുതിഗീതങ്ങള്‍, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, കുമ്പസാരം, വി. കുര്‍ബാന എന്നിവയായിരിക്കും ഏകദിന കുടുംബനവീകരണ ധ്യാന ശുശ്രൂഷകള്‍. അഞ്ചു വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.
ദേവാലയത്തിന്റെ വിലാസം:
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല