യുക്മയുടെ ദേശീയ നിര്‍വാഹകസമിതിയുടെ യോഗം ശനിയാഴ്ച രാവിലെ ബര്‍മിംഗ്ഹാമിനടുത്ത് എര്‍ഡിംഗ്ടണില്‍ വച്ചു നടന്നു . രാവിലെ പത്തുമണിക്ക് ആരംഭിച്ച യോഗം വൈകിട്ട് 7 .30 വരെ നീണ്ടു .കഴിഞ്ഞ ആറുമാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും നടപ്പു വര്‍ഷത്തെ കാര്യ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കുകയും ചെയ്തു . യുക്മ സ്റ്റാര്‍ സിങ്ങര്‍ സീസണ് ടു നടത്തുവാന്‍ തീരുമാനിച്ചു . ഔദ്യോഗിക നിയമാവലികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഉടന്‍ തന്നെ പ്രഖ്യാപനം ഉണ്ടായിര്ക്കും എന്ന് നാഷണല്‍ കമ്മിറ്റി അറിയിച്ചു. വിവിധ റിജിയനുകളെ പ്രതിനിധീകരിച്ചു കൊണ്ട് റിജിയണല്‍ പ്രസിഡന്റ്മാര്‍ യുക്മ നാഷണല്‍ കമ്മിറ്റിയില്‍ പങ്കെടുത്തു . ഇനി നടക്കാനുള്ള പരിപാടികളിന് മേലുള്ള ചര്‍ച്ചകള്‍ നാഷണല്‍ സെക്രടറി സജിഷ് ടോം നേതൃത്വം നല്ക്കി .
പുതിയ അംഗ അസ്സോസ്സിയെഷനുകള്‍ ക്ക് അംഗത്വം നല്കുവാനും റിജിയണല്‍ കമ്മിറ്റികളെ അതതു സമയങ്ങളില്‍ അറിയിക്കുവാനും തീരുമാനിച്ചു . ശനിയാഴ്ച രാവിലെ തന്നെ യുക്മ നാഷണല്‍ കമ്മിറ്റിക്ക് മുന്‍പ് യുക്മ നേഴ്സ്സസ് ഫോറം കമ്മിറ്റി കുടുകയും ചെയ്തു .വേള്‍ഡ് മലയാളി കൌണ്‍സില്‍ യോഗത്തില്‍ മാഞ്ചസ്റ്റെരില് നാഷണല്‍ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ആന്‍സി ജോയ് പങ്കെടുക്കും. നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് സെക്രട്ടറി സജിഷ് ടോം എന്നിവര്‍ ലണ്ടനില്‍ നടക്കുന്ന മീറ്റിംഗില്‍ പങ്കെടുക്കുവാനും തീരുമാനിച്ചു . യുക്മ നേപാള്‍ ചാരിറ്റിക്ക് വേണ്ടി ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി ശേഖരിച്ച തുക നാഷണല്‍ മീറ്റിംഗില്‍ വെച്ച് റിജിയണല്‍ പ്രസിഡന്റ് കുടിയായ ഡോര്‍ സെറ്റ് കേരള കമ്മ്യു ണ്ണി റ്റി അംഗം മനോജ് കുമാര്‍ പിള്ള ഡോര്‍സെറ്റ് കമ്മ്യൂണിറ്റി അംഗ വും നാഷണല്‍ ട്രേഷ ററും അയ ഷാജി മാത്യു വിന്റെ സാന്നിധ്യത്തില്‍ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് നു നല്കി. വൈകുന്നേരം യോഗം പരിയവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല