യുകെയിലെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ഡ തിരുന്നാളിന് ഇന്ന് വൈകിട്ട് കൊടിയേറ്റം. വിഥിന്‍ഷായിലെ പ്രസിദ്ധമായ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഫ്രൂസ്‌ബെറി രൂപതാ സീറോ മലബാര്‍ ചാപ്ലിനും ഇടവകവികാരിയുമായ റവ ഡോ ലോനപ്പന്‍ അരങ്ങാശ്ശേരി പതാക ഉയര്‍ത്തുന്നതോടെ ഒരാഴ്ച്ച നീളുന്ന പ്രസിദ്ധമായ മാര്‍ തോമാ ശ്ലീഹായുടെയും വി ആല്‍ഫോണ്‍സാമ്മയുടെയും സംയുക്ത തിരുന്നാളിന് തുടക്കം കുറിക്കും.
കൊടിയേറ്റത്തിന് ശേഷം പ്രസുദേന്തി വാഴ്ച്ചയും മധ്യസ്ഥപ്രാര്‍ത്ഥനയും അതിന്‌ശേഷം പാട്ടുകുര്‍ബാനയും നടക്കും. ദിവ്യബലിക്ക് ശേഷം ഇതാദ്യമായ ഉല്‍പ്പനലേലം നടക്കും. ഉല്‍പ്പനങ്ങള്‍, പഴവര്‍ഗങ്ങള്‍, പലഹാരങ്ങള്‍ മറ്റ് വീട്ടു സാധനങ്ങള്‍ എന്നിവയും ലേലത്തിന് ഉണ്ടായിരിക്കും. ലേലത്തിനുള്ള സാധനങ്ങള്‍ സംഭാവന ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ പള്ളിയുമായി ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല