സ്വന്തം ലേഖകന്‍: ആണവ പ്രശ്നത്തില്‍ ഇറാനും ലോകരാജ്യങ്ങളും തമ്മില്‍ നടക്കുന്ന അവസാനഘട്ട ചര്‍ച്ചകളില്‍ ഒത്തുതീര്‍പ്പിന് സാധ്യത തെളിയുന്നു. കരാറില്‍ എത്താനുള്ള അവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ഇറാന് വിദേശകാര്യ മന്ത്രി ജവാദ് സരീഫ് എന്നിവര്‍ നയിക്കുന്ന ചര്‍ച്ചകള്‍ക്ക് ഓസ്ട്രിയയിലെ വിയന്നയില്‍ തുടക്കമായത്.
നിലപാടുകളില്‍ ഇരുപക്ഷവും ഉറച്ചുനില്‍ക്കുന്നുവെങ്കിലും വരുംദിവസങ്ങളില്‍ ഏകാഭിപ്രായത്തിലത്തൊനാകുമെന്ന് കെറിയും സരീഫും പ്രത്യാശ പ്രകടിപ്പിച്ചു. ചൊവ്വാഴ്ച സമയം അവസാനിക്കുമെങ്കിലും ചര്‍ച്ച രണ്ടോ മൂന്നോ ദിവസം കൂടി നീണ്ടുനില്‍ക്കുമെന്നാണ് മുതിര്‍ന്ന പ്രതിനിധികള്‍ നല്കുന്ന സൂചന. യു.എസിനു പുറമെ ലോക ശക്തികളായ ബ്രിട്ടന്, ചൈന, ഫ്രാന്‍സ്, ജര്‍മനി, റഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ചര്‍ച്ചകളുടെ ഭാഗമാകും.
ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ അന്താരാഷ്ട്ര പരിശോധകരെ അനുവദിക്കല്‍, ഇറാന് സൂക്ഷിക്കാവുന്ന സെന്‍ട്രിഫ്യൂഗുകളുടെ എണ്ണം, ആണവ നിലയങ്ങള്‍ ആയുധ നിര്‍മാണത്തിന് സാധ്യമാകാത്ത വിധം മാറ്റിപ്പണിയല്‍, നടപടികളിലെ സുതാര്യത തുടങ്ങിയ വിഷയങ്ങളില്‍ കടുത്ത ഭിന്നത നിലനില്‍ക്കുകയാണ്. ഇവ അനുവദിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയെ അപകടപ്പെടുത്തുമെന്നാണ് ഇറാന്റെ വാദം. എന്നാല്‍, ആണവായുധം നിര്‍മിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇത് ആവശ്യമാണെന്ന് മറുപക്ഷം പറയുന്നു.
കരാറിലത്തെുന്ന പക്ഷം അടിയന്തരമായി ഉപരോധം അവസാനിപ്പിക്കണമെന്ന കാര്യവും തര്‍ക്കത്തിലാണ്. പരിധിവിട്ട ആവശ്യങ്ങളില്ലെങ്കില്‍ കരാര്‍ നിശ്ചിത സമയത്തുതന്നെ ഒപ്പുവെക്കാനാകുമെന്നാണ് ഇറാന്റെ പ്രതീക്ഷ. അതേസമയം സൗദി അറേബ്യയും ഇസ്രയേലുമടക്കമുള്ള രാഷ്ട്രങ്ങള്‍ ഇറാനുമേലുള്ള ഉപരോധം നീക്കുന്നതിനെ എതിര്‍ക്കുന്നുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല