തന്റെ അന്ത്യാഭിലാഷമനുസരിച്ച് അന്തരിച്ച ചിത്രകാരന്‍ എം.എഫ്. ഹുസൈന്റെ കബറടക്കം ബ്രൂക്ക്‌വുഡ് ശ്മശാനത്തില്‍ നടന്നു. ടൂട്ടിണിലുള്ള ഇതാറ ഇ ജാഫ്‌റിയ എന്ന സ്ഥലത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.
ശ്മശാനത്തിലേക്ക് എടുക്കുംമുമ്പ് ഉച്ചകഴിഞ്ഞ് 12.45 ന് നമാസും വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. താന്‍ അന്ത്യശ്വാസം വലിക്കുന്ന സ്ഥലത്തുതന്നെ സംസ്കരിക്കണമെന്ന ചിത്രകാരന്റെ ആഗ്രഹം പരിഗണിച്ചാണ് ലണ്ടനില്‍ കബറടക്കിയത്. ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ നളിന്‍ സൂരി, യുക്‌മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, വ്യവസായ പ്രമുഖരായ ലക്ഷ്മി മിത്തല്‍, ഗോപി ഹിന്ദുജ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ച് റീത്ത് സമര്‍പ്പിച്ചു.
മൃതദേഹത്തില്‍ രാവിലെ 10.30 മുതല്‍ 12 മണിവരെ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൌകര്യം ഒരുക്കിയിരുന്നു. കബറടക്കിന് ശേഷം ഡോര്‍ചെസ്റ്റര്‍ ഹോട്ടലില്‍ ഹുസൈന്‍ അനുസ്മരണ സമ്മേളനം നടന്നു.
ഹൃദയസ്തംഭനത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് എം.എഫ്.ഹുസൈന്‍ അന്തരിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി അദ്ദേഹം അസുഖബാധിതനായിരുന്നു. ചുമയും ശ്വാസകോശരോഗവും യൂറിനറി ഇന്‍ഫെക്ഷനും ഹൃദയത്തിന്റെ പ്രശ്‌നങ്ങളുമൊക്കെ അദ്ദേഹത്തെ അലട്ടിയിരുന്നു. ഒരു മാസം മുമ്പ് ഗള്‍ഫില്‍ നിന്ന് ഇവിടെ എത്തിയ ഹുസൈനെ ഒരാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല