എ. പി. രാധാകൃഷ്ണന്
ലണ്ടന്‍ ഹിന്ദു ഐക്യവേദി നടത്തിയ തത്ത്വ സമീക്ഷ ഒരിക്കലും മറക്കാത്ത അനുഭവം ഭക്ത ജനങ്ങള്‍ക്ക് നല്കി ശനിയാഴ്ച രാത്രി 10 മണിയോടെ പൂര്‍ണമായി. ചരിത്രം സൃഷ്ടിച്ച തത്ത്വ സമീക്ഷ യുടുബില്‍ തത്സമയം കാണിച്ചത് കൊണ്ട് പതിനായിരത്തില്‍ അധികം ഭക്തര്‍ ഒരേ സമയം പരിപാടികള്‍ ആസ്വദിച്ചു. യു കെ യില്‍ നിന്നും ആദ്യമായാണ് മലയാളികള്‍ നേതൃത്വം നല്കുന്ന ഒരു പരിപാടി ഇത്രയും ആളുകള്‍ ഒരേ സമയം ലോകം മുഴുവന്‍ കാണുന്നത്.
വിനോദ് നായര്‍, നികിത കൃഷ്ണ അയര് എന്നിവരുടെ നൃത്തം, ദുരൈ ബാലസുബ്രമണ്യന് നേതൃത്വം നല്കിയ രാഗ തരംഗിണി, ലണ്ടന്‍ ഹിന്ദു ഐക്യവേദി വനിതാ വിഭാഗം അവതരിപ്പിച്ച ആത്മ പുഷ്പങ്ങള്‍ എന്നീ പരിപാടികള്‍ തനിമയോടെ നടത്തി വീണ്ടും ഒരിക്കല്‍ കൂടി ലണ്ടന്‍ ഹിന്ദു ഐക്യവേദി ജനഹൃദയങ്ങളെ കീഴടക്കുകയായിരുന്നു. ക്രോയ്ടോന്‍ ഡെപ്യുട്ടി മേയര്‍ വയിന് ട്രകാസ് ലോലര്‍, വാലിംഗ്റ്റന് & കാര്ഷോള്റ്റന് പാര്‍ലിമെന്റംഗം ടോം ബ്രൈക്, കൌണസിലര്‍ മഞ്ജു ശാഹുള്‍ ഹമീദ്, കൌണസിലര്‍ ടോം ആദിത്യ തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു. ഭാരതീയ ചിന്ത ധാരകളുടെ അതി ഗംഭീരങ്ങളായ തത്ത്വങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച ഡോ.എന്‍.ഗോപാലകൃഷ്ണന്റെ പ്രഭാഷണം എല്ലാ വിഭാഗം ജനങ്ങളെയും വിസ്മയിപിക്കുന്നതായിരുന്നു. എല്ലാവരും ജാതി മത ഭേദമന്യേ നന്മ നിറഞ്ഞ സനാതന സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം എന്ന് ഡോ.എന്‍.ഗോപാലകൃഷ്ണന് പറഞ്ഞു, അതിലൂടെ എല്ലാവരിലും ശാന്തിയും സമാധാനവും നിറയും എന്നും അദ്ദേഹം അഭിപ്രായപെട്ടു. തത്ത്വ സമീക്ഷ തത്സമയം യു ടുബില്‍ സംപ്രേക്ഷണം ചെയുന്നതിന് നേതൃത്വം നല്കിയ രഞ്ജിത്ത് കൊല്ലം എല്ലാവരുടെയും പ്രത്യേക പ്രശംസ പിടിച്ചുപറ്റി പ്രഭാഷണം ഉടന്‍ തന്നെ യു ടുബില്‍ കൂടി പ്രസിധികരിക്കും.
അടുത്തമാസം 25 നു ശനിയാഴ്ച ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രാമായണ മാസാചരണം വിപുലമായി നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല