മലയാളി അസോസിയഷന് ഓഫ് പോര്‍ട്സ്മൌത്ത് ( MAP ) ന്റെ നേതൃത്തത്തില്‍ അഞ്ചാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇത്തവണയും ഫാര്‍ലിംഗ്ടന്‍ ക്രിക്കറ്റ് ഗ്രൗണ്ട് പോര്‍ട്സ്മൌത്തില്‍ വച്ച് ജൂലൈ 12 നു നടത്തുന്നതാണ് . ഇം ഗ്ലാണ്ടിലങ്ങോളമിങ്ങോളമുള്ള പ്രശസ്തമായ നിരവധി ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ വിജയികള്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും 600 പൌണ്ടും ഒന്നാം സമ്മാനമായും 300 പൌണ്ട് രണ്ടാം സമ്മാനമായും 200 പൌണ്ട് മൂന്നാം സമ്മാനമായും നല്‍കുന്നതാണ് . പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ ജൂലൈ 5 നു മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ടീമുകള്‍ക്കാവും അവസരം ലഭിക്കുക.
ക്രിക്കറ്റ് ടൂര്ണമെന്ടിനോടനുബന്ധിച്ച് നടത്തി വരുന്ന പോര്ട്സ്മൌത്തു മലയാളി ഫുഡ് ഫെസ്റ്റിവലും അന്നേ ദിവസം തന്നെ നടത്തുന്നതാണ് . കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പോര്‍ട്സ്മൌത്തിലേക്ക് കുടിയേറിയ മലയാളികള്‍ക്ക് കേരളത്തിന്റെ തനതായ ഭക്ഷണ രുചികള്‍ കുടുംബ സമേതം ആസ്വദിക്കാന്‍ വേണ്ടി പ്രത്യേകം സ്റ്റാളുകള്‍ ഉണ്ടായിരിക്കുനതാണ് . ക്രിക്കറ്റ് ടൂര്ണമെന്ടിലേക്കും ഫുഡ് ഫെസ്റ്റിവലിലേ ക്കും UK യിലെ എല്ലാ മലയാളികളെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നു
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രഷനും ബന്ധപ്പെടെണ്ട നമ്പര്‍
ബൈജു കുര്യന് 07815313185 , ബൈജു മാണി 07897821258 , പ്രദീഷ് 07506476077
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല