റെന്സണ് തുടിയന്‍പ്ലാക്കല്‍
മാഞ്ചസ്റ്റര്‍: പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് അന്തര്ദേശീയയാടിസ്ഥാനത്തില് ഫോട്ടോഗ്രാഫ മത്സരം നടത്തുന്നു. ഏകാന്തം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഫോട്ടോഗ്രാഫി മത്സരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ ഒന്നാം തീയതി മുതല്‍ ഓഗസ്റ്റ് 30 വരെ നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ ലോകത്തിലുള്ള ആര്‍ക്കും മത്സരിക്കാവുന്നതായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
മൊബൈലില്‍ എടുക്കുന്ന ഫോട്ടോകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. മത്സരാര്‍ഥികള്‍ തങ്ങളുടെ ഫോട്ടോകള്ാേമുവീീേരീാുലശേശേീി@ഴാമശഹ.രീാ എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. ഒരു മത്സരാര്‍ഥിക്ക് മേല്‍ നിശ്ചയിച്ച സമയത്തിനുള്ള മൂന്നു പ്രാവശ്യം മാരതമേ ഫോട്ടോകള്‍ അയയ്ക്കുവാന് സാധിക്കുകയുള്ളു. മത്സര വിജയികളെ കണ്ടെത്തുന്നതിനായി പ്രത്യേകം ജഡ്ജിംഗ് പാനല്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.
മത്സരം പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചിരിക്കുന്നു. മത്സരത്തില്‍ വിജയികളാവുന്ന മൂന്നുപേര്‍ക്ക് യഥാക്രമം 101, 75, 51 പൗണ്ട് കാഷ് അവാര്‍ഡ് ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല