1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2015

സ്വന്തം ലേഖകന്‍: തീര്‍ഥാടനത്തിന് പോയവര്‍ക്ക് മാംസാഹാരം വിതരണം ചെയ്ത സംഭവത്തില്‍ എയര്‍ ഇന്ത്യ രണ്ടു ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ജീവനക്കാര്‍ തീര്‍ത്ഥാടകര്‍ക്ക് മാംസം അടങ്ങിയ ഭക്ഷണം നല്‍കുയായിരുന്നു.

കാറ്ററിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് മാനേജര്‍ റാങ്കിലുള്ള ജീവനക്കാരെയാണ് സസ്‌പെന്റ് ചെയ്തത്. സിന്ധു ദര്‍ശന്‍ ഉല്‍സവം കഴിഞ്ഞ് മടങ്ങിയ ജൈന തീര്‍ത്ഥാടകര്‍ക്കാണ് ജീവനക്കാര്‍ സസ്യേതര ഭക്ഷണം നല്‍കിയത്.

ലഡാക്കില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള വിമാനത്തിലെ 182 യാത്രക്കാരില്‍ 122 പേര്‍ ജൈനതീര്‍ത്ഥാടകരായിരുന്നു. ഇവരില്‍ ഭൂരിപക്ഷവും വിമാനത്തില്‍ വിതരണം ചെയ്ത മാംസം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ തയ്യാറായില്ല. തീര്‍ത്ഥാടകരുടെ തീരുമാനത്തെ മറ്റ് യാത്രക്കാരും പിന്തുണച്ചു.

യാത്രക്കാര്‍ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി. അതോടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. എന്നാല്‍ പുറത്താക്കിയ ജീവനക്കാരുടെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ എയര്‍ ഇന്ത്യ വക്താവ് വിസമ്മതിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.