ലണ്ടനിലെ ട്യൂബില്‍ സ്‌ഫോടനം നടന്ന സമയത്ത് അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയറിനെ പുറത്താക്കാന്‍ ചാന്‍സലറായിരുന്ന ഗോര്‍ഡന്‍ ബ്രൗണിന്റെ അടുപ്പക്കാര്‍ ശ്രമിച്ചതായുള്ള രഹസ്യരേഖകള്‍ പുറത്തായി. ലേബര്‍ പാര്‍ട്ടി നേതാക്കളായ ബ്ലെയറും ബ്രൗണും തമ്മിലുള്ള ശത്രുത പരസ്യമായ രഹസ്യമാണെങ്കിലും അധികാരത്തിനു വേണ്ടിയുള്ള അവരുടെ വടംവലിയുടെ രൂക്ഷത ആദ്യമായാണ് പുറത്തുവരുന്നത്.
ബ്രൗണിന്റെ വിശ്വസ്തനും അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറിയുമായ എഡ് ബോള്‍സില്‍ നിന്ന് ലഭിച്ച മുപ്പതിലേറെ രേഖകളുദ്ധരിച്ച് ‘ഡെയ്‌ലി ടെലിഗ്രാഫ്’ പത്രമാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഇപ്പോഴത്തെ ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ്, വിദേശകാര്യ സെക്രട്ടറി ഡഗ്ലസ് അലക്‌സാണ്ടര്‍ എന്നിവരും ബ്രൗണിന്റെ സംഘത്തിലുണ്ടായിരുന്നു. ബ്രൗണിനെ അധികാരത്തിലേറ്റാനുള്ള പദ്ധതിക്ക് ‘പ്രോജക്ട് വോള്‍വോ’ എന്നാണ് ഇവര്‍ നല്കിയ പേര്.
2007 ജൂണില്‍ ബ്ലെയര്‍ അധികാരമൊഴിയുകയും ബ്രൗണ്‍ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തു. ഈ രേഖകള്‍ ബോള്‍സ് കൈകാര്യം ചെയ്തിരുന്ന വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് 2010-ലെ പൊതുതിരഞ്ഞെടുപ്പിന്റെ സമയത്താണ് കാണാതായത്. രേഖകള്‍ സൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍തലത്തില്‍ എന്തെങ്കിലും പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്ന് കാബിനറ്റ് ഓഫീസ് പരിശോധിച്ചുവരികയാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല