ജോയി നെല്ലാമറ്റം
ഷിക്കാഗോ : ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഫാമിലി പിക്നിക് ഈ വര്‍ഷവും വ്യത്യസ്ഥതയില്‍ അവിസ്മരണീയമായി. മോര്‍ട്ടന്‍ ഗ്രോവിലുള്ള ലിങ്കന് പാര്‍ക്കില്‍ നടന്ന ഫാമിലി പിക്നിക് മുന്‍ പ്രസിഡന്റ് സൈമ ചക്കാലപടവില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജു കണ്ണമ്പള്ളി മറ്റ് ഭാരവാഹികളായ സിബി കദളിമറ്റം, പ്രദീപ് തോമസ് എന്നിവര്‍ എവരേയും സ്വാഗതം ചെയ്തും വിവിധങ്ങളായ പ്രോഗ്രാമുകള്‍ക്കും നേതൃത്വം നല്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം വിവിധ ഗെയുമുകള്‍ ഉള്‍പെടുത്തിയുള്ള മത്സരങ്ങള്‍ ഇക്കുറി ശ്രദ്ധ പിടിച്ചുപറ്റി.
ഫാമിലി പിക്നിക്കിന്റെ കോര്‍ഡിനേറ്റേഴ്സായ ബൈജു കുന്നേല്‍, സജി തേക്കുംകാട്ടില്‍, റ്റോമി എടത്തില്‍, സാബു എലവുങ്കള് എന്നിവര്‍ സ്നേഹവിരുന്നടക്കമുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി. സോഷ്യല്‍ ക്ലബിന്റെ അംഗങ്ങല്ക്കും കുടുംബാംഗങ്ങള്‍ക്കും പുറമേ ഷിക്കാഗോയിലെ സാമൂഹിക സാമുദായിക നേതൃത്വത്തിലുള്ളവരും വിവിധതലങ്ങളിലുള്ള മളയാളികളടക്കം 200-ല്‍ പരം ആളുകള്‍ 12 മണിക്കൂര്‍ നീണ്ടു നിന്ന പിക്നിക്കില്‍ ആവേശത്തോടെ പങ്കെടുത്തു. ഏറെ വ്യത്യസ്തമായ സ്റ്റീക്ക് അറ്റ് ദ് പാര്‍ക്ക് എന്ന പരിപാടിക്ക് ഷാജി നിരപ്പിലും, സണ്ണി കണ്ണാലയും നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല