ഡബ്ലിന്‍ സീറോ മലബാര്‍ സഭ ജൂലൈ 3 വെള്ളിയാഴ്ച ഭാരതത്തിന്റെ അപ്പസ്തോലനായ മാര്‍ തോമാശ്ലിഹയുടെ ദുക്റാന തിരുനാള്‍ ആഘോഷിക്കുന്നു. തോമാശ്ലിഹയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മദിനം ആഗോള സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ സഭാദിനമായി ആചരിക്കുന്ന കടപെട്ട വിശുദ്ധ ദിനമായതിനാല്‍ ഈ ആദ്യവെള്ളിയാഴ്ച നടത്തപെടുന്ന വിശുദ്ധ കുര്‍ബാനയിലും മാര്‍ തോമാശ്ലിഹയുടെ ഓര്‍മദിന പ്രാര്‍ത്ഥന കളിലും ആദ്യവെള്ളിയാഴ്ച ശുശ്രുഷകളിലും പങ്കുചേര്‍ന്നു അനുഗ്രഹീതരകാന് ഏവരേയും പ്രാര്ത്ഥ നാപൂര്വ്വം ക്ഷണിക്കുന്നു.
ഈ വിശ്വാസപ്രഘോഷണദിനത്തില് യേശുവിലും സഭയിലുമുള്ള നമ്മുടെ വിശ്വാസം ആഴപെടുത്താന് ഈ പുണ്യദിനത്തില്‍ താല അയില്സ്ബറി സെന്റ് മാര്ട്ടിന് ഡി പൊരെസ് ദേവാലയത്തില്‍ ജൂലൈ 3 വൈകുന്നേരം 6 മുതല്‍ 8:30 വരെ പ്രാര്‍ത്ഥനാപൂര്‍വം നമുക്ക് ഒത്തുചേരാം.
Prison MinitsryIndia Northern Regional Coordinator, ഫാ. ജോണ്‍ പുതുവ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികനായിരിക്കും.
ഏവര്‍ക്കും ദുക്റാന തിരുനാള്‍ ആശംസകള്‍നേരുന്നു.
ഫാ. ആന്റണി ചീരംവേലില്‍
ഫാ. ജോസ് ഭരണികുളങ്ങര
സീ റോ മലബാര്‍ സഭ ചാപ്ലൈന്സ് ഡബ്ലിന്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല