കേരളത്തില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ ഡിക്ഷ്ണറി തയാറാകുന്നു. തുഞ്ചത്ത് എഴുത്തച്ഛന് മലയാളം സര്‍വകലാശാലയുടെ കീഴിലാണ് ഇതിന്റെ നടപടികള്‍ നടന്നു കൊണ്ടിരിക്കുന്നത്. സമഗ്ര മലയാള നിഘണ്ടു എന്ന പേരിലാണ് ഡിക്ഷ്ണറി പുറത്തിറക്കുന്നത്. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് ഇതിനുള്ള ജോലികള്‍ ആരംഭിച്ചത്. വരുന്ന കേരളപ്പിറവി ദിനത്തില്‍ സ്വരാക്ഷങ്ങള്‍ അപ്ലോഡ് ചെയ്യാനുള്ള ശ്രമത്തിലാണ് സര്‍വകലാശാല.
ഒരു വാക്കിന്റ അര്ഥത്തിന് പുറമെ വാക്കിന്റെ ചരിത്രം, സംസ്കാരം, തത്തുല്യമായ പദങ്ങള്‍, ഉച്ചാരണം, ഭാഷാ ഭേദങ്ങള്‍ തുടങ്ങിയ ഘടകങ്ങളെല്ലാം അടങ്ങിയതാണ് ഡിജിറ്റല്‍ ഡിക്ഷണറി. അഞ്ച് ലക്ഷത്തിലധികം മലയാള വാക്കുകളാണ് ഡിജിറ്റല്‍ നിഘണ്ടുവില്‍ ഉള്‍പ്പെടുത്തുന്നത്.
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പഠനം നടത്തിയാണ് വാക്കുകളുടെ ശേഖരണം. ഇപ്പോള്‍ മലപ്പുറം ജില്ലയിലെ അമ്പതിലധികം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പഠനം നടത്തി വാക്കുകള്‍ ശേഖരിച്ചുവരികയാണ്. എല്ലാ വിഭാഗം ജനങ്ങളെയും കേന്ദ്രീകരിച്ചാണ് വാക്കുകള്‍ ശേഖരിക്കുന്നത്. മുസ്ലിംകളില് നിന്നും ആദിവാസികളില്‍ നിന്നും എല്ലാ ജാതി വിഭാഗങ്ങളില്‍ നിന്നും വാക്കുകള്‍ ശേഖരിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയെ കേന്ദ്രീകരിച്ചാണ് അടുത്തതായി പഠനം നടക്കുക. ഈ മാതൃകയില്‍ എല്ലാ ജില്ലകളിലും പഠനം നടത്തി പ്രാദേശിക വാക്കുകള്‍ ശേഖരിക്കും. കേരളത്തില്‍ വിസ്മൃതിയിലായ വാക്കുകള്‍ വ്യക്തികള്‍ക്ക് ശേഖരിച്ച് മലയാളം സര്‍വകലാശാലയിലേക്ക് അയച്ചു കൊടുക്കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല