തമിഴ്നാടുമായി കേരളം വെള്ളം പങ്കുവെയ്ക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പാക് ഭീകര സംഘടനകളുടെ ഭീഷണിയുണ്ടെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ തുടങ്ങിയ ഭീകര സംഘടനകളാണ് അണക്കെട്ട് ആക്രമിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടെന്ന് തമിഴ്നാട് സുപ്രീംകോടതിയെ അറിയിച്ചു. മുല്ലപ്പെരിയാറിന് ഭീകരരുടെ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശരിവെച്ചു.
ഈ ഭീഷണി ചെറുക്കാന്‍ അണക്കെട്ടിന് സിഐഎസ്എഫിന്റെ തന്നെ കാവല്‍ വേണമെന്നാണ് തമിഴ്നാട് പറയുന്നത്. ഏറെനാളായി തമിഴ്നാട് ആവശ്യപ്പെടുന്ന ഒന്നാണ് അണക്കെട്ടിന് സിഐഎസ്എഫ് കാവലെന്ന ആവശ്യം. എന്നാല്‍, കേരളം ഇതിനോട് യോജിച്ചിരുന്നില്ല.
ക്രമസമാധാനമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും കേരള സര്‍ക്കാര്‍ ആവശ്യപ്പെടാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തമിഴ്നാടിന്റെ ഹര്‍ജി തള്ളുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയിലാണ് തമിഴ്നാട് പുതിയ വാദമുഖവുമായി രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല