1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2015

പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍ എഡിഎമ്മിനെ കൈയേറ്റം ചെയ്തു. ഇന്നു രാവിലെ പതിനൊന്നു മണിയോടെ പെരുവന്താനം തെക്കേമലയിലാണ് സംഭവം. നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനി ഉടമ തെക്കേമലയില്‍ സ്ഥാപിച്ച ഗേറ്റ് ആര്‍ടിഒ കഴിഞ്ഞദിവസം നീക്കംചെയ്തിരുന്നു.


ഈ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പീരുമേട് എഡിഎം മോന്‍സി പി അലക്‌സാണ്ടറിന്റെ നേതൃത്വത്തിലുള്ള സംഘം ഗേറ്റ് പുനഃസ്ഥാപിക്കാന്‍ എത്തിയിരുന്നു. ഈ നീക്കമാണ് ഇഎസ് ബിജിമോള്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. തുടര്‍ന്ന് വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. ഇതിനിടെയാണ് എംഎല്‍എ എഡിഎമ്മിനെ കൈയേറ്റം ചെയ്തത്.

ഗേറ്റിനെക്കുറിച്ച് എഡിഎമ്മും ബിജിമോള്‍ എംഎൽഎയും തമ്മിൽ തർക്കം. സംഘർഷം, വിഡിയോ കാണാം

Posted by Manorama Online on Friday, July 3, 2015

കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും എഡിഎമ്മനെ കൈയേറ്റം ചെയ്തതിനും ബിജി മോള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. താന്‍ ആരെയും കൈയ്യേറ്റം ചെയ്തിട്ടില്ലെന്നും സഞ്ചാര സ്വാതന്ത്ര്യം തടയുന്നതിനെതിരെ സമരം തുടരുമെന്നും ഇഎസ് ബിജിമോള്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.