ജെയിംസ് ജോസഫ്
യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാണ്ട്സ് റീജണല്‍ കായിക മേളകളുടെ ഭാഗമായ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് 2015ജൂലൈ 26 ഞായറാഴ്ച നോട്ടിംഗ്ഹാമില്‍ വച്ച് നടക്കും . കായിക മേളയുടെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ നേരത്തെ തന്നെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു .
റീജനിലെ പ്രശസ്തമായ യുക്മ അംഗ സംഘടനയായ നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന് (ചങഇഅ ) ആണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന്ആതിഥ്യം വഹിക്കുന്നത്. യുക്മ അംഗ സംഘടനകളുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് നടത്തപ്പെടുന്ന എട്ടുമുതല്‍ പതിനാറു വയസുവരെയുള്ള കുട്ടികളുടെ മത്സരം ഇത്തവണത്തെ പ്രത്യേകതയാണ് .മത്സരത്തിനു വേണ്ട മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നതായി യുക്മ റീജണല്‍ സെക്രട്ടറിയും ചങഇഅ പ്രസിഡണ്ടുമായ ശ്രീ ഡിക്സ് ജോര്‍ജ് അറിയിച്ചു .
വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്കപ്പെടും.ഈ ടൂര്‍ണമെന്റ് ഒരു നല്ല അവസരമായി കണക്കാക്കി റീജനിലെ എല്ലാ അംഗ സംഘടനകളും കായിക പ്രേമികളും സഹകരിക്കണമെന്ന് റീജണല്‍ സ്പോര്‍ട്സ് കോ ഓര്‍ഡിനെറ്റര്‍ പോള്‍ ജോസഫ് റീജണല്‍ പ്രസിഡണ്ട് ജയകുമാര്‍ നായര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. മുന്‍കൂര്‍ രജിസ്റ്റ് ര്‍ ചെയുന്ന ടീമുകളെ മാത്രമേ ടൂര്‍ണമെന്റ് ടില്‍ പങ്കെടുപ്പിക്കുകയു ള്ളൂ.25 പൌണ്ട് ആണ് രജിസ്റ്റ് ര്‍ ചെയ്യു വാനുള്ള ഫീസ് .പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് ഉകത ഏഋഛഞഏഋ അ /ഇ ചഛ 00008982ടഛഞഠ ഇഛഉഋ 403563 ഇല് ഫീസ് അടയ്ക്കുകയും 07403312250 എ ന്ന നമ്പരില്‍ ാെ െവഴി അറിയിക്കുകയും ചെയ്യേണ്ടതാണ് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല