അലക്‌സ് വര്‍ഗീസ്
പത്താം വാര്‍ഷികം കൊണ്ടാടുന്ന മാഞ്ചെസ്റ്റര്‍, യുകെ യിലെ മലയാറ്റൂര്‍ എന്ന അപര നാമധേയത്താല്‍ അറിയപ്പെടുന്ന മാഞ്ചെസ്റ്റര്‍ തിരുനാള്‍ ഇത്തവണ ഗംഭീരമാകുമെന്ന് ഉറപ്പായി. നാട്ടില്‍ നിന്നും എത്തിച്ചേരേണ്ട രണ്ട് വിശിഷ്ട വ്യക്തികളും ഇന്ന് എത്തിച്ചേര്‍ന്നു. ഖത്തര്‍ വിമാനത്തില്‍ മാഞ്ചെസ്റ്ററില്‍ വി. തോമാസ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളിന് മുഖ്യ കാര്‍മികനാകുന്ന ചങ്ങനാശ്ശേരി അതിരൂപതയുടെ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് മാര്‍. ജോസഫ് പെരുംന്തോട്ടം വൈകുന്നേരം 4 മണിയോടെ എത്തിച്ചേര്‍ന്നു. പിതാവിനെ എയര്‍പോര്‍ട്ടില്‍ ഇടവക വികാരി ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരിയും തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ ബിജു ആന്റണിയും മറ്റ് കമ്മിറ്റിയംഗങ്ങളും ചേര്‍ന്ന് വന്‍പിച്ച വരവേല്‍പ്പ് നല്കി. മാഞ്ചെസ്റ്റര്‍ തിരുനാളില്‍ സംബന്ധിക്കുന്നതിന് വേണ്ടി മാത്രമാണ് ലോനപ്പനച്ചന്റെ ക്ഷണം സ്വീകരിച്ച് പിതാവ് നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നത്.
മാഞ്ചെസ്റ്റര്‍ സെന്റ് ജോണ്‍സ് പ്രിസ്ബറ്ററിയില്‍ ഇന്നു സന്ധ്യക്ക് പെരുനാളിന്‌ടെ അവസാന ഒരുക്കങ്ങള്‍ വിലയിരുത്തുവാന്‍ യോഗം വികാരി ഫാ. ലോനപ്പന്‌ടെ അദ്ധ്യക്ഷതയില്‍ ചേരുന്നുണ്ട്. എല്ലാവരേയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായി ഫാ. ലോനപ്പന്‍ അരങ്ങാശ്ശേരി അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല