അലക്‌സ് വര്‍ഗീസ്
മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോക്ടര്‍ എന്‍ ഗോപാലകൃഷ്ണന് സമാജം പ്രസിഡന്റ് ശ്രീ ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്കി.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഭാരതീയ സംസ്‌കാരവും ആയുര്‍വേദ യോഗ തുടങ്ങിയ ഭാരതീയ അനുഷ്ടാനങ്ങള്‍ വൈകിയാണെങ്കിലും പാശ്ചാത്യ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ തയ്യാറായി മുന്നോട്ട് വന്നതില്‍ ഓരോ ഭാരതീയനും അഭിമാനിക്കാം എന്ന് അദ്ദേഹം പറഞ്ഞൂ. വേദങ്ങളുടെയും ഉപനിഷത്തുകളുടെയും യഥാര്‍ത്ഥ അര്‍ഥം മനസ്സിലാക്കി
ഉള്‍കൊള്ളണമെന്നും, ജ്യോതിഷത്തിന്റെയും ആത്മീയതയുടെയും പേരിലുള്ള കച്ചവട താല്പര്യം മുന്‍നിര്‍ത്തിയുള്ള വ്യാഖ്യനങ്ങളോടു ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു. പല സമൂഹങ്ങളില്‍നിന്നും വന്ന നൂറോളം പേരടങ്ങുന്ന സദസ്സില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്കാനും അദ്ദേഹം സമയം കണ്ടെത്തി.
യോഗത്തില്‍ പങ്കെടുത്ത ഏവര്‍ക്കും, വാര്‍ത്ത പ്രസിദ്ധീകരിച്ച് സഹകരിച്ച എല്ലാ മാധ്യമങ്ങളോടും സെക്രട്ടറി സുമിത് ബാബു നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല