1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2011

പ്രതീക്ഷകളും സ്വപ്നങ്ങളും തകര്‍ത്തെറിഞ്ഞ യമനിലെ കലാപഭൂമിയില്‍ നിന്ന് അവര്‍ വെറും കൈയോടെ മടങ്ങിയെത്തി. 49 നേഴ്സുമാരാണ് യമനില്‍ നിന്ന് മുംബൈ വഴി നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.

സനായിലെ സൈനിക ആശുപത്രിയില്‍ ജോലി നോക്കിയവരാണ് ഇവരില്‍ ഏറെയും. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ യമനില്‍ എത്തിയത്. കലാപം പൊട്ടിപ്പുറപ്പെട്ടതോടെ ഇവരുടെ കൈയില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണ്ണവുമെല്ലാം കൊള്ളയടിക്കപ്പെട്ടു. ആശുപത്രിയുടെ ഹോസ്റ്റലില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് മുറിക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കുമായിരുന്നില്ല.

മൂന്ന് മാസമായി ഈ നേഴ്സുമാര്‍ക്ക് ശമ്പളവും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ എംബസി വഴി ശമ്പളം എത്തിച്ച് തരാം എന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.

മന്ത്രി കെ ബാബു ഉള്‍പ്പെടെയുള്ളവര്‍ നേഴ്സുമാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.