എ. പി. രാധാകൃഷ്ണന്
ത്രേതായുഗത്തില്‍ സാധാരണ മനുഷ്യനായി അവതരിച്ച് ലോക ജനതയുടെ വിചാര വിവേകങ്ങള്‍ക്ക് യുഗങ്ങളായി സാക്ഷി ഭൂതനായി നില്ക്കുന്ന ശ്രീരാമചന്ദ്രന്റെ ജീവിത കഥ പറഞ്ഞ രാമായണം എന്ന ആദികാവ്യത്തിന്റെ നന്മയില് മലയാളികള്‍ മുങ്ങി കുളിക്കുന്ന കര്‍ക്കിടക മാസത്തിന്റെ പുണ്യ നാളുകള്‍ വരവായി. സാധാരണക്കാരില്‍ സാധാരണക്കാരനായി ജനങ്ങളുടെ ഇടയില്‍ ജീവിച്ച, എല്ലാവര്ക്കും മാതൃകയാക്കാവുന്ന ഒരു ഉത്തമ വ്യക്തിത്വം അതായിരുന്നു രാമവതാരം. ഭാരതത്തിനു എന്നും ആവേശവും അംഗികാരവും ആയിരുന്നു രാമായണം എന്ന ഉജ്ജ്വല കാവ്യം. വാല്മീകി രാമായണത്തിലെ ഇരുപത്തിനാലായിരം ശ്ലോകങ്ങളിലെ രത്നചുരുക്കം തന്റെ ശാരിക പൈതലിനെ കൊണ്ട് പാടിച്ച മലയാള ഭാഷചാര്യന് തുഞ്ചത്ത് എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിള്ളിപാട്ടാണ് മലയാളികള്‍ക്ക് സുപരിചിതമായ രാമായണം. ഈ മാസം (ജൂലൈ) 17 നു ആരംഭിക്കുന്ന രാമായണമാസം യു കെ യിലെ ഒട്ടുമിക്ക ഹിന്ദു സംഘടനകളും വളരെ ഭംഗിയായി തന്നെ ആചരിക്കുന്നുണ്ട്.
ലണ്ടന്‍ ഹിന്ദു ഐക്യവേദി വളരെ വിപുലമായി തന്നെ രാമായണ മാസം ആചരിക്കുന്നുണ്ട്, ഈ മാസം 25 നു ശനിയാഴ്ച രാമായണ പാരായണം, ഭജന, ഭക്തിഗാനസുധ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപിചിടുണ്ട്. അധ്യാത്മ രാമായണം കിള്ളിപാട്ടിലെ സുന്ദരകാണ്ഡം ആണ് പാരായണം ചെയുന്നത്. മലയാള ഭാഷ അതിന്റെ ഏറ്റവും സുന്ദരമായ രൂപത്തില്‍ പരിലസിക്കുന്ന സുന്ദരകാണ്ഡം വായിക്കുന്നതിനു താല്പര്യമുള്ള എല്ലാവര്ക്കും പങ്കെടുക്കാം. രാമായണ പാരായണത്തിന് താല്പര്യമുള്ള വ്യക്തികള്‍ എത്രയും നേരത്തെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുമായി ബന്ധപെടുക. അധ്യാത്മ രാമായണം കിള്ളിപാട്ട് എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ രാമായണത്തിന്റെ ഡിജിറ്റല്‍ കോപ്പി ലണ്ടന്‍ ഹിന്ദു ഐക്യവേദി ആവശ്യക്കാര്‍ക്ക് ഇമെയില്‍ വഴി അയച്ചുതരുന്നതാണ് ആയതിന് നിങ്ങളുടെ ഇമെയില്‍ നിന്നും താഴെ കൊണ്ടുത്തിരിക്കുന്ന ഇമെയില്‍ വിലാസത്തിലേക്ക് ഇമെയില്‍ അയക്കുക.
വേദിയുടെ വിലാസം: ണലേെ ഠവീൃിീേി ഇീാാൗിശ്യേ ഇലിേൃല, 735 ഘീിറീി ഞീമറ, ഠവീൃിീേി ഒലമവേ, ഇൃീ്യറീി ഇഞ7 6അഡ
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല