പാക്കിസ്ഥാനുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന ജമ്മു കശ്മീരിലെ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്. കശ്മീരിലെ ബാരമുല്ല ജില്ലയിലെ ഉറി മേഖലയിലാണ് പാക് അതിര്‍ത്തിയില്‍നിന്ന് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്.
അതീവ സുരക്ഷിത മേഖലയായ അതിര്‍ത്തിയിലൂടെ ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നുണ്ടെന്ന രഹസ്യം വിവരം പട്ടാളത്തിന് കിട്ടിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം അവിടെ എത്തിയത്. ഭീകരാവാദികള്‍ ഇന്ത്യന്‍ സൈന്യത്തിന് നേര്‍ക്കെ വെടിവെയ്ക്കുകയും ഇന്ത്യ തിരിച്ചടിക്കുകയും ചെയ്യുകയായിരുന്നു.
ഇന്നലെ പകലുണ്ടായ വെടിവയ്പ്പില്‍ ആദ്യം ഒരു ഭീകരനെ വധിക്കുകയായിരുന്നു. ഒരു ഇന്ത്യന്‍ സൈനികന് പരുക്കേല്‍ക്കുകയും ചെയ്തു. രാത്രിയില്‍ വീണ്ടും ഭീകരരും സൈന്യവും ഏറ്റുമുട്ടി. നാലു ഭീകരരെ സൈന്യം വധിച്ചു. ഓപ്പറേഷനിടെ ഒരു ഇന്ത്യന്‍ സുരക്ഷാ സേന അംഗവും കൊല്ലപ്പെടതായി സൈനിക വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല