ബിന്‍സു ജോണ്‍
സ്വാന്‍സി: യുക്മ വെയ്ല്‍സ് റീജിയണല്‍ കായിക മേള ഇന്ന് സ്വാന്‍സിയില്‍ വച്ച് നടക്കും. സ്വാന്‍സി മലയാളി അസോസിയേഷന് ആതിഥേയത്വം വഹിക്കുന്ന കായികമേളയില്‍ റീജിയണിലെ എല്ലാ അംഗ അസോസിയേഷനുകളില്‍ നിന്നുമുള്ള കായിക താരങ്ങള്‍ മാറ്റുരയ്ക്കും. ഇന്ന് നടക്കുന്ന മത്സര വിജയികള്‍ ആയിരിക്കും ജൂലൈ 18ന് ബര്‍മിംഗ്ഹാമില്‍ നടക്കുന്ന യുക്മ നാഷണല്‍ കായികമേളയില്‍ വെയ്ല്‍സ് റീജിയനെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.
യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറിയും സ്പോര്‍ട്സ് കോര്‍ഡിനേറ്ററുമായ ബിജു തോമസ് പന്നിവേലില്‍ കായിക മേള ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ന്! കാലത്ത് പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന കായികമേളയില്‍ നാഷണല്‍ കായിക മേളയിലെ മത്സരയിനങ്ങളും നിയമാവലിയും ആയിരിക്കും ബാധകമെന്ന് യുക്മ ദേശീയ നിര്‍വാഹക സമിതിയംഗം സിബി ജോസഫ് പറപ്പള്ളി അറിയിച്ചു. കായികമേളയില്‍ പങ്കെടുക്കുന്നതിനും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ കായിക പ്രേമികളെയും സ്വാന്സിയിലേക്ക് സ്വാഗതം ചെയ്യുന്നതായി റീജിയണല്‍ പ്രസിഡന്റ് ജോജി ജോസ്, സെക്രട്ടറി ജിജോ മാനുവല്‍, ട്രഷറര്‍ ജേക്കബ് ജോണ്‍ എന്നിവര്‍ അറിയിച്ചു. കായികമേളയില്‍ പങ്കെടുക്കനെത്തുന്നവര്ക്ക് മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുള്ളതായി ആതിഥേയരായ സ്വാന്‍സി മലയാളി അസോസിയേഷന് പ്രസിഡന്റ് ജിജി ജോര്‍ജ്ജ്, സെക്രട്ടറി ജിനോ ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.
മത്സരങ്ങള്‍ നടക്കുന്ന ഗ്രൗണ്ടിന്റെ അഡ്രസ്സ് താഴെ കൊടുത്തിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല