സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍ ) മുന്‍ ചെയര്മാന് ലളിത് മോഡിക്കെതിരായ അന്വേഷണം തുടരാനാവില്ലെന്ന് ചെന്നൈ പോലീസ്. മതിയായ തെളിവുകളില്ലാത്തതിനാല്‍ മോഡിയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.
ഐ.പി.എല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് മോഡി 470 കോടി രൂപയുടെ ഫണ്ട് തിരിമറി നടത്തിയെന്നാരോപിച്ച് ബി.സി.സി.ഐ സെക്രട്ടറി എന്‍. ശ്രീനിവാസനാണ് പരാതി ന്ല്കിയത്. ഐ.പി.എല്‍ സംപ്രേക്ഷണ കരാറില്‍ മാത്രമായി മോഡി 420 കോടി രൂപയുടെ തിരിമറി നടത്തിയെന്നായിരുന്നു പ്രധാന ആരോപണം.
എന്നാല്‍ കേസ് സംബന്ധിച്ച രേഖകളൊന്നും ബി.സി.സി.ഐ ഇതുവരെ നല്കിയിട്ടില്ലാത്തതിനാല് മോഡിയ്ക്കെതിരായ അന്വേഷണം തുടരാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. ഇപ്പോള്‍ വിദേശത്തുള്ള മോഡിയോട് ബി.സി.സി.ഐയുടെ അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരാവാന്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മോഡി ഇതുവരെ അതിന് തയാറായിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല