സ്വന്തം ലേഖകന്‍: ഗ്രീസ് ഹിതപരിശോധന, ‘ഇല്ല’ എന്ന് ജനങ്ങള്‍, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശങ്ക. സര്‍ക്കാര്‍ നിലപാടിനെ ജനങ്ങള്‍ പിന്തുണച്ചതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശങ്ക. എഞ്ചിനീയറിംഗ്, ഫാര്‍മ മേഖലകളിലെ കയറ്റുമതിയില്‍ തീരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിനാലാണിത്.
ഇന്ത്യന്‍ വിപണിയിലും ഹിതപരിശന്ധനാഫലം പ്രതിഫലിച്ചു. സെന്‍സക്സ് 250 പോയിന്റും നിഫ്റ്റി 75 പോയിന്റും ഇടിഞ്ഞു. യൂറോയുടെ കെട്ടുറുപ്പിനെ ബാധിക്കുന്ന ഗ്രീസിന്റെ നീക്കം ആഗോള സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാന്ധിക്കുമെന്നാണ് കരുതപ്പെടുന്നത്.
അ!ഞ്ചു വര്‍ഷമായി സാമ്പത്തിക പ്രതിസന്ധിയിലായ ഗ്രീസ് കൂടുതല്‍ രാജ്യാന്തര വായ്പകള്‍ നേടാന്‍ കടുത്ത നിബന്ധനകള്‍ അംഗീകരിക്കേണ്ടതുണ്ടോ എന്ന ഹിതപരിശോധനയില്‍ ഇല്ല എന്ന അഭിപ്രായത്തിനായിരുന്നു മികച്ച ഭൂരിപക്ഷം. ഹിതപരിശോധനയില്‍ 61% പേര് ഇല്ല എന്നു രേഖപ്പെടുത്തി. 39% പേര് ഉണ്ട് എന്നും രേഖപ്പെടുത്തി.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും, യൂറോപ്യന്‍ കമ്മിഷനും ഐഎംഎഫും ജൂണ്‍ 25 ന് അവതരിപ്പിച്ച സമഗ്ര ശുപാര്‍ശകള്‍ സ്വീകരിക്കണോ എന്ന ചോദ്യമാണ് ഹിതപരിശോധനയില്‍ ജനങ്ങള്‍ക്കു മുന്നില്‍ വച്ചത്. കടുത്ത സാമ്പത്തിക അച്ചടക്ക പരിഷ്കരണ നടപടികള്‍ അംഗീകരിച്ച് കൂടുതല്‍ സഹായം വാങ്ങണോ എന്ന് ജനം തീരുമാനിക്കട്ടെയെന്നായിരുന്നു പ്രധാനമന്ത്രി അലക്സിസ് സിപ്രസിന്റെയും സിരിസ പാര്‍ട്ടിയുടെയും നിലപാട്.
കടുത്ത വ്യവസ്ഥകള്‍ അംഗീകരിക്കേണ്ട എന്ന സര്‍ക്കാരിന്റെ അഭിപ്രായത്തിന് മുന്‍തൂക്കം കിട്ടിയ സ്ഥിതിക്ക് ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്താകും. ഹിതപരിശോധന പ്രഖ്യാപിച്ച കഴിഞ്ഞയാഴ്ച മുതല്‍ ഗ്രീസിലെ ബാങ്കുകളുടെ പ്രവര്‍ത്തനം മരവിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല