വെഡ്നെസ് ഫീല്‍ഡ് അസോസിയേഷന് ഫോര്‍ മലയാളീസ് (WAM) നടത്തുന്ന മലയാള സംസ്കൃതി പഠന പരിപാടിയായ അക്ഷര ദീപത്തിന് നാളെ തുടക്കം കുറിക്കും. സെന്റ് പാട്രിക് ചര്‍ച്ച് ഹാളില്‍ വച്ചായിരിക്കും പരിപാടികള്‍ നടക്കുക
കുട്ടികള്‍ക്കായി മലയാള ഭാഷ പഠന ക്ലാസുകള്‍ ,വ്യക്തിത്വ വികസന ക്ലാസുകള്‍, മോറല്‍ സയന്‍സ് ക്ലാസുകള്‍ ,കേരളത്തിന്റെ
ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ചുള്ള ക്ലാസുകള്‍ തുടങ്ങിയവയാണ് അക്ഷര ദീപം പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കുട്ടികള്‍ക്കായി നടത്തുന്ന ഈ പരിപാടി എല്ലാ അംഗങ്ങളും പ്രയോജനപ്പെടുത്തണമെന്ന് വാം കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല