സ്വന്തം ലേഖകന്‍: ദുബായ് ഡ്രൈവിങ് ടെസ്റ്റില്‍ ഇനി മുതല്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നത് സംബന്ധിച്ച പരിശോധനയും. റോഡിലെ സാഹചര്യങ്ങളോട് പെട്ടെന്ന് പ്രതികരിച്ച് തീരുമാനമെടുക്കാന്‍ ഡ്രൈവര്‍ പ്രാപ്തനാണോ എന്നറിയുന്നതിനാണ് റിസ്ക് റെകഗ്നീഷന്‍ ടെസ്റ്റ് എന്ന പേരിലുള്ള പരിശോധന. ജൂലൈ ഒന്ന് മുതല്‍ തിയറി ടെസ്റ്റില്‍ ഈ പരിശോധനയും ഉള്‍പ്പെടുത്തിയതായി ആര്.ടി.എ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കമ്പ്യൂട്ടറില്‍ ത്രിമാന ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നത് സംബന്ധിച്ച പരിശോധന നടത്തുക. ഇതിനായി സ്വകാര്യ കമ്പനിയുടെ സാങ്കേതിക പിന്തുണയോടെ പ്രത്യേക സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിലവിലെ തിയറി ടെസ്റ്റില്‍ അഞ്ച് വീഡിയോകള്‍ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്.
കമ്പ്യൂട്ടര്‍ സ്വമേധയാ തെരഞ്ഞെടുക്കുന്ന ചോദ്യങ്ങളിലൂടെ ഡ്രൈവര്‍മാരുടെ കഴിവ് പരിശോധിക്കും. 25 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ വിവിധ ഡ്രൈവിങ് സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി തയ്യാറാക്കിയതാണ്. മഴയുള്ളപ്പോഴും ഹൈവേകളിലും സ്കൂള്‍ മേഖലകളിലും മരുഭൂപ്രദേശങ്ങളിലും ആള്‍ത്തിരക്കുള്ള പ്രദേശങ്ങളിലും അടിയന്തര സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ചോദ്യങ്ങളിലൂടെ പരിശോധിക്കും.
ലൈറ്റ് വാഹനങ്ങള്‍, ഹെവി ട്രക്കുകള്‍, ബസുകള്‍, മോട്ടോര്‍ബൈക്കുകള്‍ എന്നിവയുടെയെല്ലാം ലൈസന്‍സ് ടെസ്റ്റില്‍ പുതിയ പരിശോധന ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ ഒന്ന് മുതല്‍ തിയറി ടെസ്റ്റില്‍ ഈ പരിശോധനയും ഉള്‍പ്പെടുത്തിയതായി ആര്.ടി.എ ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒ അഹ്മദ് ബഹ്റൂസിയാന്‍ പറഞ്ഞു.
ഡ്രൈവര്‍മാര്‍ക്കിടയില്‍ ഗതാഗത ബോധവത്കരണം വര്‍ധിപ്പിച്ച് അപകടങ്ങള്‍ കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വികസിത രാജ്യങ്ങളിലെല്ലാം ഇത്തരം പരിശോധന നിലവിലുണ്ട്. അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളിലാണ് ഇപ്പോള്‍ പരീക്ഷ നടക്കുന്നത്.
സെപ്റ്റംബര്‍ മുതല്‍ മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, പാഴ്സി, ചൈനീസ്, റഷ്യന്‍ ഭാഷകളിലും പരീക്ഷ ലഭ്യമാകും. വായിക്കാന്‍ അറിയാത്തവര്‍ക്ക് ചോദ്യം കേട്ട് ഉത്തരം തെരഞ്ഞെടുക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല