ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റായ ഫഌപ്ക്കാര്ട്ട് ആപ്പ് ഒണ്‍ലി ആക്കുന്നു. മിന്ത്രയ്ക്ക് പിന്നാലെയാണ് ഫഌപ്പ്കാര്‍ട്ടും ഇപ്പോള്‍ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മൊബൈല്‍ ആപ്പിലേക്ക് മാത്രം ചുരുങ്ങുന്നത്.
സെപ്തംബര്‍ മാസത്തോടെ ഈ മാറ്റമുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ഫ്ലിപ്കാര്‍ട്ടിനു ലഭിക്കുന്ന ഇടപാടുകാരില്‍ 75 ശതമാനവും മൊബൈല്‍ ആപ്പിലൂടെ വരുന്നവരാണ്. ഇതു മുന്‍നിര്‍ത്തിയാണ് മൊബൈലില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കമ്പനിയുടെ തീരുമാനം. ഡെസ്ക് ടോപ്പിലും മൊബൈലിലും ഇപ്പോഴുള്ള ഓഫറുകള്‍ അതേപടി തുടരുമെന്നും ഫ്ലിപ്കാര്‍ട്ട് അറിയിച്ചു.
പ്രതിദിനം 10 ദശലക്ഷം ആളുകളാണു ഫ്ലിപ്കാര്‍ട്ട് വെബ്സൈറ്റ് സന്ദര്‍ശിക്കുന്നത്.
മേയ് ഒന്നു മുതല്‍ മിന്ത്ര വെബ്സൈറ്റ് സേവനങ്ങള്‍ നിര്‍ത്തിയിരുന്നു. മിന്ത്ര പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ് ഫഌപ്പ്കാര്‍ട്ട് ഇപ്പോള്‍ ഏറ്റെടുക്കുന്നത്. വെബ്സൈറ്റിന് വേണ്ടി വരുന്ന ചെലവ് കുറയ്ക്കാനും ഇത് കമ്പനിയെ സഹായിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല