1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2015

ടോം ജോസ് തടിയംപാട്

സെന്റ് തോമസ് ഡേ യോട് അനുബന്ധിച്ച് ഭാരത അപ്പസ്‌തോലന്‍ ആയ സെയിന്റ് തോമസ്ന്റെയും വിശുദ്ധ അല്‍ഫോന്‍സാമയുടെയും , സേബാസ്റ്റിയാനോസിന്റെയും തിരുന്നാള്‍ സംയുക്തമായി ലിവര്‍പൂള്‍ സെന്റ് ഫിലോമിന പള്ളിയില്‍ ഞായറാഴ്ച ആഘോഷിച്ചു .

ഫാദര്‍ ഫിലിപ്പ് കുഴിപറമ്പില്‍ , ഫാദര്‍ റോയ് എന്നിവര്‍ തിരു കര്‍മ്മങ്ങള്‍ക്ക് നേത്രുതം കൊടുത്തു. നാട്ടിലെ പോലെ പള്ളികള്‍ മനോഹരമായി അലങ്കരിക്കുകയും വി. സെബസ്തനോസിന്റെയും വി. തോമാസ്ലിഹയുടെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരുപങ്ങള്‍ എഴുനെള്ളിച്ചു ഭക്തിനിര്‍ബരമായ പ്രദക്ഷിണം പള്ളിയുടെ അകത്തു നടത്തുകയും .. കഴുന്നു എടുക്കല്‍ തുടങ്ങിയ എല്ലാ ആചാരങ്ങളും അതേപടി ആചരിച്ചു .കുര്‍ബാനയ്ക്ക് മുന്‍പ് കൊന്ത നമസ്‌ക്കാരവും നടന്നിരുന്നു.

കുര്‍ബാന മധ്യ പെരുന്നാള്‍ സന്ദേശം നല്‍കിയ ഫാദര്‍ റോയ്, ബൈബിളില്‍ ക്രിസ്തുവിന്റെ ശിക്ഷൃന്‍ മാരില്‍ തോമസ് ഒഴിച്ച് മറ്റെല്ലാവരും വളരെ ശാന്തരായിട്ടാണ് കാണുന്നത് എന്നാല്‍ തോമസ് ചോദിങ്ങള്‍ ചോദിക്കുകയും ഞങ്ങളുടെ വഴി കാണിച്ചു തരണം എന്നു പറയുകയും ചെയ്തു . അപ്പോള്‍ ആണ് ക്രിസ്തു ഞാന്‍ വഴിയും സതൃവും , ജീവനും ആകുന്നു എന്നു വെളിപ്പെടുത്തിയത് . അതുപോലെ ക്രിസ്തുവിന്റെ ഉയര്‍പ്പ് വിശ്വസിക്കാന്‍ ക്രിസ്തു എന്റെ മുന്‍പില്‍ പ്രതൃക്ഷപ്പെടണം എന്നു ശഠിച്ചതിലൂടെ തന്റെ ഗുരുവിനെ ഒന്നുകൂടി കാണാന്‍ ഉള്ള ആഗ്രഹം ആണ് തോമസ്ലിഹാ പ്രകടിപ്പിച്ചത് എന്നു അച്ഛന്‍ പറഞ്ഞു .

നമ്മള്‍ കേവലം ആഘോഷങ്ങള്‍ക്ക് വേണ്ടി തിരുന്നാള്‍ നടത്താതെ തോമസ്ലിഹയെ മനസില്‍ സ്വികരിച്ചു അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് നല്ല വിശ്വാസികള്‍ ആയിതിര്‍ന്നെങ്കില്‍ മാത്രമേ ഈ തിരുനാള്‍ കൊണ്ട് പ്രയോചനം ഉണ്ടാകു എന്നും അച്ഛന്‍ കൂട്ടി ചേര്‍ത്തു .
സണ്‍ഡേ സ്‌കൂളില്‍ മികച്ച പഠനം നടത്തിയ കുട്ടികള്‍ക്ക് ഫാദര്‍ ഫിലിപ്പ് കുഴി പറമ്പില്‍ ട്രോഫി കള്‍ വിതരണം ചെയ്തു എല്ലാവരും നേര്‍ച്ചയും പാച്ചോറും കഴിച്ചാണ് പിരിഞ്ഞത് പരിപാടികള്‍ നടത്താന്‍ സഹകരിച്ച എല്ലവര്‍ക്കും സെക്രെട്ടെറി ടോം തോമസ് നന്ദി പറഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.