1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2015


ജോര്‍ജ് എടത്വ

ലെസ്റ്റര്‍ കേരളാ കമ്യൂണിറ്റിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനു ആവേശത്തിരയിളക്കിയ സമാപനം. ലെസ്റ്ററിലെ ഓഡ്ബി ബീച്ച് ക്യാമ്പ് കോളജിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ പത്തിന് എല്‍കെസി പ്രസിഡന്റ് സോണി ജോര്‍ജ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 30ല്‍പരം ടീമുകള്‍ കാണികളെ ആവേശഭരിതരാക്കിയ മത്സരങ്ങളാണ് കാഴ്ചവച്ചത്.

അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ യുകെയുടെ പ്രാദേശിക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളിലൂടെ അശ്വമേധം നടത്തുന്ന റാം-ലെനിന്‍ സഖ്യം പ്രഥമ എല്‍കെസി ഓള്‍ യുകെ ബാഡ്മിന്റണ്‍ ജേതാക്കളായി. പ്രിന്‍സ്- ആഷ്‌ലി ടീമിനെയാണ് അവര്‍ ഫൈനലില്‍ നേരിട്ടത്. ജൂബി-സിനു, ബിന്‍സ്- സാജു, ബിജു-ജിനി, രമേശ്- മോബിന്‍ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളുടെ ട്രോഫിയും കാഷ് പ്രൈസും കരസ്ഥമാക്കിയപ്പോള്‍ സെമിയിലെത്തിയവര്‍ക്കുള്ള കാഷ് പ്രൈസും ട്രോഫിയും നേടിയത് ജറിന്‍-ജയ്, ഡോണ്‍-അനി സഖ്യമാണ്.

ഏറ്റവും മികച്ച രീതിയില്‍ ഒരു ഓള്‍ യുകെ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യത്തിലാണ് എല്‍കെസി സ്‌പോര്‍ട്‌സ് കമ്മിറ്റി. ജോര്‍ജ് ജോസഫ് കളപ്പുരയ്ക്കല്‍ നേതൃത്വം നല്‍കിയ ടൂര്‍ണമെന്റ് കമ്മിറ്റിയില്‍ രമേശ്, കിരണ്‍, വിജി തുടങ്ങിയവരും ലെസ്റ്ററിലെ ബാഡ്മിന്റണ്‍ പ്രേമികളും ഒന്നുചേര്‍ന്ന് പ്രവര്‍ത്തിച്ചതാണ് ടൂര്‍ണമെന്റിന്റെ വിജയത്തിനു പ്രധാന കാരണം.

ചടങ്ങില്‍ എല്‍കെസിയുടെ പത്താം വാര്‍ഷികത്തിന്റെ മെഗാഷോയുടെ ധനശേഖരണാര്‍ഥം നടത്തുന്ന റാഫിളിന്റെ വിതരണ ഉദ്ഘാടനം എഡിസണിനു ആദ്യ കൂപ്പണ്‍ നല്‍കി സോണി ജോര്‍ജ് നിര്‍വഹിക്കും. ജോ. സെക്രട്ടറി ബിന്‍സി ഷാജുവും ട്രഷറര്‍ ഷിബു പാപ്പനും ചടങ്ങില്‍ സംസാരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.