സാബു ചുണ്ടക്കാട്ടില്‍
ഡൌണ്‍ ആന്റ് കോണര്‍ രൂപതയിലെ ഇന്ത്യക്കാരായ യുവജനങ്ങല്കായ് സെ. പോള്‍സ് ദേവാലയത്തില്‍ സംഘടിപ്പിച്ച അഞ്ചു ദിവസത്തെ യുവജനധ്യാനത്ത്തിനു സമാപനമായി. യു.കെ. സ്‌കൂള്‍ ഓഫ് ഇവാന്‌ജെലൈശേഷന് നയിച്ച ധ്യാനത്തില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നും എഴുപതിലേറെ യുവജനങ്ങള്‍ പങ്കെടുത്തു. ജൂലൈ ഒന്നിന് ആരംഭിച്ച ധ്യാനത്തിന്റെ വിജയത്തിനായി മാതാപിതാക്കളുടെയും മതാധ്യാപകരുടെയും നേതൃത്വത്തില്‍ എല്ലാദിവസവും മധ്യസ്ഥ പ്രാര്‍ത്ഥനയും നടന്നിരുന്നു.
ധ്യാനത്തോടനുബന്ധിച്ചു മോണ്. ആന്റണി പെരുമായന്റെ കൈവൈപ്പുപ്രാര്ത്ഥനാ ശുശ്രൂഷ ധ്യാനാര്‍ഥികളില്‍ നവോന്മേഷം പകര്‍ന്നു. വചന ക്ലാസ്സുകളിലൂടെയും ഗാനശുശ്രൂഷകളിലൂടെയും പ്രാര്ത്ഥനാനുഭവത്തിലൂടെയും നവീകരിക്കപ്പെട്ട യുവതീയുവാക്കള്‍ കുടുംബങ്ങള്‍ക്കും സമൂഹത്തിനും സഭക്കും മുതല്ക്കൂട്ടാകുമെന്നതില്‍ സംശയമില്ല.
ധ്യാനത്തോടനുബന്ധിച്ചു സമാപനദിനമായ ഞായറാഴ്ച ധ്യാനത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികളുടെയും മാതാപിതാക്കളുടെ സംഗമവും നടന്നു. ധ്യാന സമാപനത്തില്‍ വെ. റെവ. ഫാ, ടോണി ടെവ്‌ലിന്‍ ആശംസകള്‍ നേര്‍ന്നു. യൂത്ത് ലീഡര്‍ രേഷ്മ മോനച്ചന്‍ നന്ദിയര്‍പ്പിക്കുകയും മോണ്‍. ആന്റണി പെരുമായന്‍ സമാപന പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല