1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2015

സ്വന്തം ലേഖകന്‍: തുണീഷ്യയില്‍ അടിയന്തിരാവസ്ഥ, 80 മുസ്ലീം പള്ളികള്‍ അടച്ചു പൂട്ടി. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം രാജ്യത്ത് സുരക്ഷയുടെ പേരില്‍ നടപ്പിലാക്കുന്ന നടപടികളുടെ ഭാഗമായാണ് പള്ളികള്‍ അടപ്പിച്ചത്. വിദേശികളടക്കം 38 പേരെ വെടിവെച്ചു കൊന്ന തീവ്രവാദി ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.

രാജ്യത്ത് സലഫി ആശയക്കാര്‍ നടത്തുന്ന പള്ളികള്‍ പ്രവര്‍ത്തിക്കുന്നതിന് നേരത്തേതന്നെ വിലക്കുണ്ട്. സര്‍ക്കാര്‍ തീരുമാനം വിമര്‍ശത്തിനിടയാക്കിയ സാഹചര്യത്തിലാണ് പുതിയ നടപടി. കഴിഞ്ഞ ആഴ്ചയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ബാജി ഖാഇദ് അസ്സബ്‌സി രാജ്യത്ത് ശനിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി തുനീഷ്യയില്‍ 80 പള്ളികള്‍ കൂടി സര്‍ക്കാര്‍ അടച്ചത്. ഇനിയൊരു മുന്നറിയിപ്പുണ്ടാകന്നതു വരെ പള്ളിയിലോ പരിസരത്തോ പ്രാര്‍ഥന അനുവദിക്കില്ലെന്ന് ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞയാഴ്ച തുനീഷ്യയിലെ സോസോ ബീച്ചിലെ മര്‍ഹബ ഹോട്ടലിനടുത്ത് ഭീകരര്‍ 38 പേരെ വെടിവെച്ചു കൊന്നിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിനായില്ല. ഇത് നിരവധി വിദേശ രാജ്യങ്ങളുടെ വിമര്‍ശമേറ്റുവാങ്ങാന്‍ കാരണമായി. എന്നാല്‍ റമദാന്‍ മാസത്തില്‍ പള്ളികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് രാജ്യത്തിനകത്തും പുറത്തും വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.