സ്വന്തം ലേഖകന്‍: കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബിസിസിഐ യോട് കോടതി. കൊച്ചി ടസ്‌കേഴ്‌സിനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതിനുള്ള നഷ്ടപരിഹാരമായാണ് ബിസിസിഐ ഇത്രയും തുക നല്‍കേണ്ടത്.
കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേഷന്‍ കോടതിയാണ് ഉത്തരവിട്ടത്. മുഴുവന്‍ തുകയും ബിസിസിഐയാണ് നല്‍കേണ്ടത്.
എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്നും അടുത്ത ഐപിഎല്ലില്‍ കളിക്കാന്‍ അവസരം നല്കണമെന്നുമാണ് കൊച്ചി ടസ്‌കേഴ്‌സിന്റെ ആവശ്യം. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും നിയമവശങ്ങള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ കൊച്ചിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാനാവൂ എന്നും ബിസിസിഐ അറിയിച്ചു.
2011 ലാണ് കൊച്ചി ടസ്‌കേഴ്‌സ് കരാ!ര്‍ ലംഘനം നടത്തി എന്നാരോപിച്ച് ഐ പി എല്‍ കരാര്‍ ബിസിസിഐ അവസാനിപ്പിച്ചത്. കരാര്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് ടീമിലെ കളിക്കാര്‍ക്ക് പലര്‍ക്കും മുഴുവന്‍ പ്രതിഫലം പോലും ലഭിച്ചിട്ടില്ല. മാത്രമല്ല ടീമിന് മൂന്നു സീസണിലെ മുഴുവന്‍ മത്സരങ്ങളും വരുമാനവും നഷ്ടമാവുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല