1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2015

സ്വന്തം ലേഖകന്‍: കോട്ടക്കലില്‍ പതിനാലുകാരിയെ നാല്പതോളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ ഏഴു പേര്‍ പോലീസ് പിടിയിലായി. വിദ്യാര്‍ഥിനി നല്‍കിയ രഹസ്യ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നടപടി. പെണ്‍കുട്ടിയുടെ ഇളയ സഹോദരിയും പീ!ഡനത്തിന് ഇരയായിട്ടുണ്ടെന്ന് ചൈല്‍ഡ് ലൈന് മൊഴി നല്‍കി.

പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ക്ക് പിന്നാലെയാണ് ഏഴുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കോട്ടക്കല്‍, തിരൂര്‍ പ്രദേശങ്ങളിലുള്ളവരെ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയതിന് ശേഷമാണ് പിടികൂടിയത്. തുടക്കത്തില്‍ സംഭവം നിഷേധിച്ച പെണ്‍കുട്ടിയുടെ മാതാവ് പൊലീസിനോട് കുറ്റം സമ്മതിച്ചു.

ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അതേസമയം ആറാംക്ലാസ് വിദ്യാര്‍ഥിനിയുടെ പതിനൊന്ന് വയസ്സുള്ള ഇളയ സഹോദരിയും പീഡനത്തിനിരയായിട്ടുണ്ടെന്ന് ചൈല്‍ഡ് ലൈന് മൊഴി നല്‍കി. തനിക്ക് പുറമേ ഒമ്പത് വയസ്സുള്ള സഹോദരനെയും ബന്ധുവായ വ്യക്തി പ്രക്യതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയതായും മൊഴിയിലുണ്ട്.

മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയിലായതിനാല്‍ പെണ്‍കുട്ടിയുടെ സഹോദരങ്ങളുടെ സംരക്ഷണ ചുമതല ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. പീ!!ഡനത്തിനിരയായ പതിമൂന്ന്കാരിയെ കോഴിക്കോട് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. പീഡിപ്പിച്ചവരില്‍ ബാക്കിയുള്ളവരും ഉടന്‍ കുടുങ്ങുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.