സ്വന്തം ലേഖകന്‍: . ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് രാഷ്ട്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്രിക്സ് കൂട്ടായ്മയില്‍ ആരംഭിക്കുന്ന ബ്രിക്സ് ബാങ്കില്‍ ഇന്ത്യ 1800 കോടി രൂപ നിക്ഷേപിക്കും. 10,000 കോടി രൂപയുടെ മൂലധനവുമായി ആരംഭിക്കുന്ന ബ്രിക്സ് ബാങ്കില്‍ ഇന്ത്യയുടെ വിഹിതമാണിത്. ബ്രിക്സ് ബാങ്കില്‍ 4100 കോടി രൂപ നിക്ഷേപിച്ച ചൈനയാണ് ഒന്നാമത്.
എട്ട് ദിവത്തെ വിദേശ സന്ദര്‍ശനത്തിനായി പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് ദിവസത്തെ മധ്യേഷ്യന്‍ പര്യടനം പൂര്‍ത്തിയാക്കി ബുധനാഴ്ച റഷ്യയിലത്തെി. കസാഖ്സ്താനില്‍നിന്ന് ബുധനാഴ്ചയാണ് റഷ്യന്‍ നഗരമായ ഊഫയിലത്തെിയത്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ ഊഫയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും ഷാങ്ഹായ് സഹകരണ സമിതി ഉച്ചകോടിയിലും പങ്കെടുക്കുന്ന അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും പാകിസ്താന് പ്രധാനമന്ത്രി നവാസ് ശരീഫുമായും കൂടിക്കാഴ്ച നടത്തും.
46 ബില്യണ്‍ ഡോളര്‍ മുതല്‍മുടക്കുള്ള ഇന്ത്യചൈന സാമ്പത്തിക ഇടനാഴി പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്നതിലുള്ള അതൃപ്തി ചൈനീസ് പ്രസിഡന്റുമായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഉന്നയിക്കും. കൂടാതെ മുംബൈ സ്ഫോടന കേസിലെ സൂത്രധാരന്‍ സകിയുര്‍ റഹ്മാന് ലഖ്വിയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചൈനയുടെ പാകിസ്താന് അനുകൂല നിലപാടിലെ ആശങ്കയും അദ്ദേഹം പങ്കുവെക്കുമെന്നാണ് വിവരം.
ഊഫയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പാകിസ്താന്റെ ഭാഗത്തുനിന്നുള്ള അതിര്‍ത്തി കടന്നുള്ള തീവ്രവാദവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്ക പ്രധാനമന്ത്രി ഉയര്‍ത്തും. നേരത്തെ, നവാസ് ശരീഫുമായികൂടിക്കാഴ്ചയുണ്ടാകുമെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലായിരുന്നു. എന്നാല്‍, ബുധനാഴ്ച രാത്രിയോടെ ഇക്കാര്യം സ്ഥിരീകരിച്ചു.
നാളെയാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തുക. തുടര്‍ന്ന് ഷാങ്ഹായ് സഹകരണ സമിതിയില്‍ നിലവില്‍ നിരീക്ഷണപദവി മാത്രമുള്ള ഇന്ത്യ സ്ഥിരസാന്നിധ്യം ഉറപ്പു വരുത്തുന്നതിനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല