1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2015

സ്വന്തം ലേഖകന്‍: മ്യാന്മറില്‍ ബുദ്ധമതക്കാരികളായ സ്ത്രീകള്‍ മറ്റു മതക്കാരെ വിവാഹം കഴിക്കുന്നത് നിരോധിച്ചു. ബുദ്ധമതത്തില്‍ പെട്ട സ്ത്രീകള്‍ മതത്തിനു പുറത്തു നിന്ന് വിവാഹം കഴിക്കുന്നത് തടഞ്ഞു കൊണ്ടുള്ള നിയമം പാര്‍ലമെന്റ് പാസാക്കി. നടപടിയെ അപലപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹികപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

നീക്കം തീവ്രനിലപാടുകാരായ ബുദ്ധസന്യാസിമാരുടെ സമ്മര്‍ദ്ദം മൂലമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മതത്തിനു പുറത്തുള്ളവരെ വിവാഹം കഴിക്കണമെങ്കില്‍ ബുദ്ധിസ്റ്റ് സ്ത്രീകള്‍ അത് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം. എതിര്‍പ്പുണ്ടായാല്‍ ഇത് നിയമപരമായി തടയാനാകും.

ഈ നീക്കം മ്യാന്മറിന്റെ ജനാധിപത്യ പാതയിലുള്ള മുന്നേറ്റത്തിനു വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. പുതിയ നിയമം സ്ത്രീകളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നുള്ള വിമര്‍ശനം ശക്തമാണ്.

വംശീയ മത സംരക്ഷണ നിയമത്തിന്റെ ഭാഗമായാവും പുതിയ ബില്‍ നിലവില്‍ വരിക. മുസ്ലീം വിരുദ്ധ തീവ്രനിലപാടുകാരായ ബുദ്ധിസ്റ്റുകളുടെ പ്രചാരണങ്ങളുടെ ഭാഗമായാണ് ബില്‍ പാര്‍ലമെന്റിലെത്തിയത്. പടിഞ്ഞാറന്‍ മ്യാന്മറില്‍ കടുത്ത മതസംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രദേശത്തെ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ കൂട്ടത്തോടെ പാലായനം ചെയ്തിരുന്നു.

നേരത്തെ കുട്ടികളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പെടുത്തിക്കൊണ്ടുള്ള നിയമവും രാജ്യവ്യാപകമായി കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.