ആന്റിഗ: തുടര്‍ച്ചയായ മൂന്നാംമല്സരവും ജയിച്ച് ഇന്ത്യന്‍ യുവനിര വീന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി. സര് വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാംഏകദിനം 3 വിക്കറ്റിനാണ് ഇന്ത്യ നേടിയത്. മധ്യനിരയില്‍ ഒരിക്കല്‍ക്കൂടി മികച്ച രപ്രകടനം നടത്തിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ രക്ഷകനായത്.
ആദ്യം ബാറ്റുചെയ്ത വീന്‍ഡീസ് കണിശതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുമ്പില്‍ ഒരിക്കല്‍ക്കൂടി മുട്ടുമടക്കി. 96 ന് ആറ് എന്ന നിലയില്‍ നിന്നും കൂപ്പുകുത്തിയ വീന്‍ഡീസ് തുടര്‍ന്ന് അവിശ്വസനീയമായ പോരാട്ടമാണ് കാഴ്ച്ചവെച്ചത്. ആന്‍ഡ്രൂ റസല്‍ എന്ന ഓള്‍റൗണ്ടറാണ് ഇന്ത്യന്‍ ബൗളിംഗിനെ തച്ചുടച്ചത്.
64 പന്തില്‍ എട്ട് ബൗണ്ടറിയും അഞ്ച് സിക്സറും ഉള്‍പ്പടെ 92 റണ്‍സെടുത്ത് റസല്‍ പുറത്താകാതെ നിന്നു. 36 റണ്‍സെടുത്ത കോള്ട്ടണ് ബോ റസലിന് മികച്ച പിന്തുണ നല്കി. ഒടുവില്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റിന് 225 റണ്‍സെടുത്ത് വീന്‍ഡീസ് ബാറ്റിംഗ് അവസാനിപ്പിച്ചു.
എന്നാല്‍ മികച്ച രീതിയിലായിരുന്നില്ല ടീം ഇന്ത്യയുടെ കുതിപ്പും. അമ്പയര്‍മാരുടെ മോശം തീരുമാനംകൂടി ആയപ്പോള്‍ ഇന്ത്യ കിതച്ചു. ഒരുഘട്ടത്തില്‍ 92ന് ആറ് എന്ന നിലയിലായിരുന്നു ഇന്ത്യ. തുടര്‍ന്ന് രോഹിത് ശര്‍മ്മയും (86*) ഹര്‍ഭജനും (41) നടത്തിയ കടന്നാക്രമണമാണ് ഇന്ത്യയെ വിജയതീരമണിയിച്ചത്. വാലറ്റത്ത് പ്രവീണ്‍ കുമാറിന്റെ ബാറ്റിംഗും (25*) ഇന്ത്യക്ക് തുണയായി.
മികച്ച പ്രകടനം നടത്തിയ റസലാണ് കളിയിലെ താരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല