വളരെ മനോഹരം ആയ കാലാവസ്ഥയില്‍ 100 ല്‍ അധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ആണ് ഇത്തവണ കാര്‍ഡിഫ് മലയാളി അസോസിയേഷന് തങ്ങളുടെ സ്പോര്‍ട്സ് ഡേ നടത്തിയത് .
ഗുരുതരം ആയ പരുക്കുകളോടെ കാര്‍ഡിഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തങ്ങളുടെ പ്രിയ സുഹൃത്തിനുവേണ്ടി മൌന പ്രാര്‍ത്ഥന നടത്തിയതിനു ശേഷം ശ്രീ ബിനോ ആന്റണി സ്വാഗതം പറയുകയും, പ്രസിഡന്റ് ജോസ് കൊച്ചാപ്പിള്ളില്‍ കായിക പ്രേമികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു..
തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആയി 20 ലധികം മത്സരങ്ങള്‍ ആണ് അന്നേ ദിവസം നടന്നത്. വാശിയേറിയ മത്സരങ്ങളില്‍ പലതിലും വിജയികളെ നിശ്ചയിക്കുവാന്‍ കമ്മറ്റിക്കാര് വിഷമിച്ചു. ഒരു മുഴുദിന പരിപാടി ആസ്വദിച്ചതില്‍ ഉപരി തങ്ങളുടെയും കുട്ടികളുടെയും അഭിരുചി മനസിലാക്കിയതിലെ സന്തോഷത്തില്‍ ആണ് കാര്‍ഡിഫ് മലയാളികള്‍. വരും വര്‍ഷങ്ങളില്‍ ഇതിലും വാശി മത്സരങ്ങള്‍ക്ക് ഉണ്ടാകും എന്നുറപ്പിയ്ക്കുന്നതായിരുന്നു ഇത്തവണത്തെ ഏവരുടെയും പ്രകടനങ്ങള്‍.
നിശ്ചിത സമയത്ത് തന്നെ എല്ലാ മത്സരങ്ങളും നടത്തി വിജയികള്‍ക്കുള്ള സമ്മാനങ്ങളും കൊടുത്തതിനു സംഘടനയുടെ നേതൃത്വത്തെ അഭിനന്ദിയ്ക്കാതിരിയ്ക്കുവാന് ആവില്ല. ശ്രീ സുധി, ശ്രീ ജോണ്സന് എന്നിവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിയ്ക്കുന്നു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല