സാബു ചുണ്ടക്കാട്ടില്‍
മലങ്കരയുടെ ശ്രേഷ്ഠ കത്തോലിക്ക ബാവ ആബൂന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ബാവ ഈ വരുന്ന ഞായറാഴ്ച മാഞ്ചസ്റ്ററില്‍. സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ എത്തിച്ചേരുന്നു. ആബോന് ഇടവക ജനം ഉജ്ജ്വല സ്വീകരണം നല്‍കും. ശ്രേഷ്ഠ ബാവ തിരുമനസ് കൊണ്ട് ആദ്യമായിട്ടാണ് മാഞ്ചസ്റ്ററില്‍ എത്തിച്ചേരുന്നത്.
ഞായറാഴ്ച രാവിലെ 9.30 നു വെയില്‍സിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ എത്തിച്ചേരുന്ന ബാവയെ കത്തിച്ച മെഴുകുതിരികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് വിശുദ്ധ ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ പ്രഭാത പ്രാര്‍ത്ഥനക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന ദിവ്യ ബലിയില്‍ ബാവ കാര്‍മ്മികനാകും. തുടര്‍ന്ന് സന്ദേശവും ആശിര്‍വാദവും ബാവ നല്‍കും. തുടര്‍ന്ന് സ്നേഹ വിരുന്നോടെ പരിപാടികള്‍ സമാപിക്കും. യാക്കോബായ സഭയിലെ വൈദികരും സ്വീകരണ പരിപാടികളിലും കുര്‍ബാനയിലും സംബന്ധിക്കുവാന്‍ യുകെയുടെ പലഭാഗങ്ങളില്‍ നിന്നുമായി ഞായറാഴ്ച മാഞ്ചസ്റ്ററില്‍ എത്തിച്ചേരും.
10 വര്‍ഷത്തില്‍ ഏറെ പഴക്കമുള്ള സെന്റ് മേരീസ് ദേവാലയം മികവുറ്റ പ്രവര്‍ത്തനങ്ങള്‍ ആണ് കാഴ്ച വച്ച് വരുന്നത്. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്ററിലെ മുഴുവന്‍ മത വിഭാഗങ്ങളെയും ഒരു കുടക്കീഴില് അണിനിരത്തി നടന്ന ഫുഡ് ഫെസ്റ്റില്‍ നൂറു കണക്കിനാളുകളാണ് പങ്കെടുത്തത്. മാഞ്ചസ്റ്ററിലെ ഏത് കാര്യങ്ങള്‍ക്കും ഈ ദേവാലയത്തിലെ ജനം മുന്‍ പന്തിയില്‍ തന്നെയാണ്. സ്വീകരണ പരിപാടികളിലും ദിവ്യബലിയിലും പങ്കെടുക്കുവാന്‍ ഏവരെയും ഇടവക വികാരി ഫാ. സിബി വാലയില്‍ സ്വാഗതം ചെയ്യുന്നു.
വിലാസം:
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല