ജോസ് മാത്യു
യാക്കോബായ സുറിയാനി സഭയുടെ യു. കെ മേഖലയിലെ പ്രഥമ ഇടവകയായ ലണ്ടന്‍, സെന്റ് തോമസ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവായ വിശുദ്ധ തോമാ ശ്ശീഹായുടെ ഓര്‍മ്മ പെരുന്നാളും ഇടവകയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളും 2015 ജൂലൈ 4, 5 ശനി, ഞായര്‍ തിയതികളില്‍ മലങ്കരയുടെ യാക്കോബ് ബുര്‍ദാന ശ്രേഷ്ഠ കാതോലിക്ക ആബുന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടേ പ്രധാന കാര്‍മ്മികത്ത്വത്തിലും ഇടവകയുടെ പ്രഥമ വികാരിയായിരുന്ന അഭി. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ സഹ കാര്‍മ്മികത്വത്തിലും ആഘോഷിച്ചു.
ശനിയാഴ്ച വൈകിട്ടു പള്ളിയങ്കണത്തില്‍ എത്തിച്ചേര്‍ന്ന ശ്രേഷ്ഠ ബാവയ്കും തിരുമേനിയ്ക്കും ഊഷ്മളമായ വരവേല്‍പ്പു നല്‍കുകയും തുടര്‍ന്നു സന്ധ്യാപ്രാര്‍ഥനയും നടത്തപ്പെട്ടു. അതിനു ശേഷം നടന്ന ചടങ്ങില്‍ ഇടവകയുടെ പ്രഥമ വികാരിയായിരുന്ന അഭി. ജോസഫ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ അനുഗ്രഹ പ്രസംഗവും, സണ്ഡേസ്‌കൂള്‍ കുട്ടികള്‍ക്കുള്ള സമ്മാനദാനവും സ്‌നേഹവിരുന്നും നടത്തപ്പെട്ടു
ജൂലൈ 5 നു ഞായാഴ്ച രാവിലെ 09.30 നു പ്രഭാത പ്രാര്‍ത്ഥനയും ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാര്‍മീകത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും, പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, അനുഗ്രഹപ്രഭാഷണവും, റാസയും നടത്തപ്പെട്ടു. തുടര്‍ന്നു നടന്ന ഇടവകയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ശ്രേഷ്ഠ ബാവയുടെ അദ്ധ്യക്ഷനടത്തപ്പെട്ടു ഇടവക സ്വന്തമായി ആരാധനയ്ക്കയി ഒരു ദേവാലയം വാങ്ങുന്നതിനായി നിരന്തരമായി പ്രാര്‍ത്ഥിക്കുവാന്‍ ബാവ കല്‍പ്പിക്കുകയുസ്ഥായി. മുഖ്യഅതിഥിയായി ബഹുമാനപ്പെട്ട ഇന്‍ഡ്യന്‍ ഹൈക്കമ്മീഷണര്‍ ശ്രി. രന്‍ ജന്‍ മത്തായി പങ്കെടുക്കുകയും വിളക്കു കൊളുത്തി പ്രസ്തുത യോഗത്തിന്റെ ഒഊപചാരികമായ ഉല്‍ഘാടനം നിര്‍വഹിക്കുകയും ഒപ്പം ഇടവക ഏറ്റെടുത്തു നടത്തുന്ന ചാരിറ്റിയുടെ ഉല്‍ഘാടനവും ഇടവക പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനവും നിര്‍വഹിച്ചു..
ഇടവകയുടെ പ്രഥമ വികാരിയായിരുന്ന അഭി. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത യുടെ പ്രസംഗത്തില്‍ ഇടവകയുടെ ആരംഭത്തില്‍ ഉസ്ഥായിരുന്നതയ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഓര്‍ക്കുകയും പ്രസംഗിക്കുകയുമുസ്ഥായി. ഇടവക പിരിച്ചെടുത്ത അയ്യായിരം പൗസ്ഥിന്റെ ചാരിറ്റി വിതരണം നടത്തപ്പെട്ടു.അതിന്റെ ഭാഗമായി ആയിരം പൗസ്ഥ് സിറിയന്‍ റഫ്യൂജികളുടെ ആവശ്യത്തിനായി റെഡ് ക റോസിനും ബാക്കി നാട്ടിലുള്ള ചാരിറ്റികള്‍ക്കും നല്‍കപ്പെട്ടു
ഇടവക വികാരി രാജു ചെറുവിള്ളി സ്വാഗതമര്‍പ്പിച്ച പ്രസ്തുത യോഗത്തില്‍ റവ ഫാ. ഗീവര്‍ഗീസ് തസ്ഥായത്ത്, ശ്രി. തോമസ് ചാസ്ഥി, മുതലായവര്‍ അനുമോദനം അറിയിച്ചു പ്രസംഗിക്കുകയൂം ശ്രി. തോമസ് മാത്യു നന്ദി യും അറിയിച്ചു. ഇടവകയുടെ ജൂബിലി പ്രമാണിച്ച് ഇടവകയുടെ പ്രഥമ വികാരിയായിരുന്ന അഭി. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയ്ക്കും ഫൗസ്ഥര്‍ മെമ്പേഴ്‌സായ ശി. തോമസ് ചാസ്ഥി, ശ്രി. കെ.ജെ ഏലിയാസ്, ശ്രി. വര്‍ഗീസ് തരകന്‍, ശ്രി. ഡോ. പി.പി. ജോര്‍ജ്, ശ്രി ഐപ്പ്, ലേറ്റ് ശ്രി. ചാക്കോയുടെ കുടും ബത്തിനും വികാരി റ. വ. ഫാ. രാജു സി, അബ്രഹാമിനും പ്രത്യേകം മൊമന്റൊ സമാനിച്ചു.
കൂടുതല്‍ ഫോട്ടോകള്‍ കാണുവാനായി ഇടവലയുടെ വെബ്‌സൈറ്റ് ംംം.േെവേീാമഷെീെരഹീിറീി.ീൃഴ/ സന്ദര്‍ശിക്കുക.
ഈ ജൂബിലി അഘോഷങ്ങളുടെ തല്‍സമയ ദൃംശ്യങ്ങള്‍ ലൈവായി ലോകം മുഴുവന്‍ കാണുവാനുള്ള സൗകര്യവും സംഘാടകര്‍ ഒരുക്കിയിരുന്നു. സമ്മേളനാനന്തരം നാടന്‍ രീതിയിലുള്ള സദ്യയും ഒരുക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല