സ്വന്തം ലേഖകൻ: ഐ.എസ്.എല്‍ രണ്ടാം സീസണില്‍ സുനില്‍ ഛേത്രിയും യൂജിങ്‌സന്‍ ലിങ്‌ദോയും ഇന്ത്യന്‍ താരങ്ങളിലെ കോടിപതികള്‍. 80 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ 1.20 കോടി രൂപയ്ക്ക് മുംബൈ എഫ്.സി സ്വന്തമാക്കി. 27.50 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന യൂജിങ്സന്‍ ലിങ്ദോയെ പത്ത് മിനുറ്റ് നീണ്ട ലേലത്തിനൊടുവില്‍ 1.05കോടി രൂപയ്ക്ക് പൂനെ എഫ്.സിയാണ് സ്വന്തമാക്കിയത്.
മലയാളികളില്‍ റിനോ ആന്റോയ്ക്കാണ് ഏറ്റവും കൂടിയ തുക ലേലത്തില്‍ ലഭിച്ചത്. 17.5 ലക്ഷം അടിസ്ഥാന വിലയുണ്ടായ റിനോയെ 90 ലക്ഷത്തിനാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ലേലത്തുകയില്‍ നിന്നും ഒരു കോടിക്കടുത്ത തുകയിലേക്കാണ് റിനോ ആന്റോ വളര്‍ന്നത്. മറ്റൊരു മലയാളിതാരമായ അനസ് എടത്തോടികയെ 41 ലക്ഷത്തിനാണ് ഡല്‍ഹി ഡൈനാമോസ് സ്വന്തമാക്കിയത്. 40 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന അനസിനുവേണ്ടി അവസാന നിമിഷമാണ് ഡല്‍ഹി കൈ ഉയര്‍ത്തിയത്. ഡല്‍ഹി ജേഴ്‌സിയില്‍ റോബര്‍ട്ടോ കാര്‍ലോസ് എന്ന ഫുട്‌ബോള്‍ മഹാരഥന്റെ കീഴിലായിരിക്കും ഇനി അനസ് പന്തു തട്ടുക.
Rino_Anto1മിഡ്ഫീല്‍ഡര്‍ ജാക്കി ചന്ദ്‌സിംഗിനെ 45 ലക്ഷം രൂപക്ക്(അടിസ്ഥാന വില 20 ലക്ഷം രൂപ) എഫ്‌സി പുനൈ സിറ്റി സ്വന്തമാക്കി. മിഡ് ഫീല്‍ഡര്‍ തോയി സിംഗിനെ 86 ലക്ഷം രൂപയ്ക്ക് ചെന്നൈയിന്‍ എഫ്‌സി വാങ്ങി. 36 ലക്ഷം രൂപയായിരുന്നു തോയി സിംഗിന്റെ അടിസ്ഥാന വില.
ഇന്ത്യന്‍ കളിക്കാരെ ടീമിലെത്തിക്കാന്‍ ഓരോ ടീമിനും 5.5 കോടി രൂപവരെ ചെലവിടാം. വിദേശികളും ഇന്ത്യക്കാരും ഉള്‍പ്പെടെ ആകെ 25 കളിക്കാരെ ഓരോ ടീമിനും സ്വന്തമാക്കാമെന്നാണു വ്യവസ്ഥ. സുനില്‍ ഛേത്രി, റോബിന്‍ സിങ്, തൊയി സിങ്, അനസ് ഇടത്തൊടിക്ക, കരണ്‍ജിത് സിങ്, അരറ്റ ഇസുമി എന്നിവര്‍ സ്വതന്ത്ര ഏജന്റുമാരായിട്ടാണ് ഐഎസ്എല്ലുമായി കരാറൊപ്പിട്ടിരിക്കുന്നത്. ജാക്കിചന്ദ് സിങ്, സൈത്യ സെന്‍, റിനോ ആന്റോ, യൂജിന്‍സണ്‍ ലിങ്‌ദോ തുടങ്ങിയവര്‍ ലോണ്‍ വ്യവസ്ഥയിലും കളിക്കും. 2015 ഐ എസ് എല്ലിന് വേണ്ടി 113 ഇന്ത്യന്‍ താരങ്ങളുടെ സമഗ്രമായ ലിസ്റ്റും എഫ്. എസ്.ഡി.എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
താരങ്ങള്‍, ടീം, ലേലത്തുക
സത്യസെന്‍ സിംഗ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് 56 ലക്ഷം
റിന്റോ ആന്റോ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത 90 ലക്ഷം
കരണ്‍ജിത് സിങ് ചെന്നൈയിന്‍ എഫ്‌സി 60 ലക്ഷം
റോബിന്‍ സിങ് ഡല്‍ഹി ഡൈനാമോസ് 51 ലക്ഷം
അരാറ്റ ഇസുമി അത്‌ലറ്റികോ ദി കൊല്‍ക്കത്ത 68 ലക്ഷം
സുനില്‍ ഛേത്രി മുംബൈ സിറ്റി എഫ്‌സി 1.20 കോടി
യൂജിന്‍സണ്‍ ലിങ്‌ദോ പൂനെ എഫ്‌സി 1.05 കോടി(അത്‌ലറ്റികോ ദി ദി കൊല്‍ക്കത്ത ഒരു കോടി രൂപവരെ യൂജിന്‍സണിന് വേണ്ടി ലേലം വിളിച്ചിരുന്നു)
അനസ് എടത്തൊടിക ഡല്‍ഹി ഡൈനാമോസ് 41 ലക്ഷം
തോയ് സിങ് ചെന്നൈയിന്‍ എഫ്‌സി 86 ലക്ഷം
ജാക്കിചാന്ദ് സിങ് പൂണെ എഫ്‌സി 45 ലക്ഷം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല