ടുണീഷ്യയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ടുണീഷ്യയിലെ ഒര്‍ബാതയില്‍ സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ് തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ ടുണീഷ്യയിലുണ്ടായ ആക്രമണത്തിന്റെ മോഡലില്‍ ഇനിയും ആക്രമണമുണ്ടാകുമെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അല്‍ ക്വയ്ദ ബന്ധമുള്ള അന്‍സര്‍ അല്‍ ഷരിയ തീവ്രവാദ സംഘടനയുടെ നേതാവ് മുരാദ് അല്‍ ഗര്‍സാലി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ജൂണ്‍ 26ന് ബീച്ച് ഹോട്ടലില്‍ തോക്ക്ധാരി നടത്തിയ വെടിവെയ്പ്പില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ അധികവും ബ്രിട്ടീഷുകാരാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 18ന് ബാര്‍ഡൊ മ്യൂസിയത്തില്‍ രണ്ട് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 22 വിദേശികള്‍ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ രാജ്യത്തുണ്ടായ ഭീകരാക്രമണങ്ങളില്‍ 60 വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും ബ്രിട്ടീഷ് പൗരന്മാരായിരുന്നു. ഈ പശ്ചാത്തലത്തില്‍ ടുണീഷ്യന്‍ സര്‍ക്കാര്‍ സൈനിക നീക്കം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു.
ഇന്നലെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടുണീഷ്യയിലുണ്ടായിരുന്ന 2500 ഓളം ബ്രിട്ടീഷ് പൗരന്മാര്‍ ബ്രിട്ടണിലേക്ക് തിരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ടുണീഷ്യന്‍ സൈന്യം തീവ്രവാദികളെ കണ്ടെത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല