പൊലീസ് കസ്റ്റഡിയില്‍ യുവാവിന്റെ മരണം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഐജി എംആര്‍ അജിത്കുമാര്‍. മരണകാരണം തലയ്ക്കേറ്റ പരുക്കാണെന്നും സംഭവത്തിന്റെ അന്വേഷണം പൂര്‍ണ്ണമായും ദേശീയ മനുഷ്യാവകാശ കമ്മീഷന് മാനദണ്ഡങ്ങള്‍ അനുസരിച്ചു തന്നെയായിരിക്കുമെന്നും ഐജി പറഞ്ഞു. ഇന്‍ക്വസ്റ്റും പോസ്റ്റുമാര്‍ട്ടവും നടത്തിയ ശേഷമേ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.
മരിച്ച സിബിയുടെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റമോര്‍ട്ടം നടത്തും. മരണത്തില്‍ പൊലീസുകാര്‍ ആരോപണ വിധേയരാണെങ്കില്‍ ഇന്‍ക്വസ്റ്റ് നടപടിയില്‍നിന്ന് പൊലീസിനെ പൂര്‍ണമായും മാറ്റിനിര്‍ത്തണമെന്നാണ് മനുഷ്യാവകശാ കമ്മീഷന്റെ മാനദണ്ഡം. ഇതനുസരിച്ച് പൊലീസിനെ ഒഴിവാക്കിയാണ് ഇന്‍ക്വസ്റ്റ് തയാറാക്കുന്നത്. വിവാദ സംഭവമായതിനാല്‍ ഫോറന്‍സിക് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാകും പോസ്റ്റുമാര്‍ട്ടം നടത്തുക. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മരങ്ങാട്ടുപള്ളിയില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിവാദങ്ങള്‍ വിരല്‍ ചൂണ്ടുന്നത് പൊലീസിന് നേര്‍ക്കാണെങ്കിലും പൊലീസ് വിരല്‍ ചൂണ്ടുന്നത് സിബിയുടെ അയല്വാലിയായ 17 കാരനെതിരെയാണ് ജൂണ്‍ 29ന് ഇരുവരും തമ്മില്‍ സംഘട്ടനം നടന്നിരുന്നെന്നും അപ്പോള്‍ ഏറ്റ പരുക്കാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. 17കാരനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല