1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2015

സ്വന്തം ലേഖകന്‍: യെമനില്‍ ഐക്യരാഷ്ട്ര സഭ മുട്ടുമടക്കുന്നു. സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി. വെടിനിര്‍ത്തലിനുള്ള യുഎന്നിന്റെ സന്ധി നിലവിലില്‍വന്ന് മണിക്കൂറുകള്‍ക്കകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറബ് സഖ്യം ഷെല്ലാക്രമണവും വ്യോമാക്രമണങ്ങളും നടത്തി.

തലസ്ഥാനമായ സന്‍ആയില്‍ നടന്ന വ്യോമാക്രമണങ്ങളിലില്‍ നിരവധി ഹൂതി കേന്ദ്രങ്ങളും യെമന്‍ സൈനിക കേന്ദ്രങ്ങളും തകര്‍ന്നു. വെടിനിര്‍ത്തല്‍ കരാര്‍ ഹൂതികള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വേണമെന്ന് സൌദി ഔദ്യോഗിക വക്താവ് പറഞ്ഞു. ഒരാഴ്ച്ചത്തേക്ക് ആക്രമണങ്ങള്‍ നിര്‍ത്തിവക്കാനായിരുന്നു യുഎന്നിന്റെ സന്ധി. ദുരിതങ്ങള്‍ അനുഭവിക്കുന്ന 21 മില്യനോളം വരുന്ന ജനങ്ങള്‍ക്ക് സഹായം എത്തിക്കാനാണ് യുഎന്‍ താല്‍ക്കാലികമായി യുദ്ധം നിര്‍ത്തിവക്കാന്‍ ആവശ്യപ്പട്ടത്. ജനങ്ങള്‍ക്ക് അടിയന്തര സഹായം ഉടന്‍ എത്തിക്കണമെന്ന് യുഎന്‍ ഔദ്യോഗിക വക്താവ് സ്റ്റീഫന്‍ യുജാറിക് പറഞ്ഞു. യെമനില്‍ 80 ശതമാനത്തിലധികം ജനങ്ങളും അടിയന്തര സഹായം കാത്തുകഴിയുന്നവരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.