ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും മൊസൂളില്‍ വിലക്ക് ഏര്‍പ്പെടുത്തി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍. ഈദുള്‍ ഫിത്തര്‍ ആഘോഷങ്ങള്‍ അനിസ്ലാമികമാണെന്ന വിശദീകരണത്തോടെയാണ് ഐഎസ് നടപടി. ചെറിയ പെരുന്നാളിനാണ് ഈദുള്‍ ഫിത്തര്‍ എന്ന് പറയുന്നത്. 30 ദിവസം നീണ്ട്നില്ക്കുന്ന റംസാന്റെ അവസാനം കുറിക്കുന്ന മതാചാരം കൂടിയാണ് ഈദുള്‍ ഫിത്തര്‍.
കുര്‍ദിഷ് വെബ്സൈറ്റായ റുഡൊയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
മുഹമ്മദ് നബി പ്രവാചകന്റെ കാലത്ത് അത്തരത്തിലൊരു ആചാരം നിലവിലുണ്ടായിരുന്നില്ലെന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അവകാശവാദം. ഇത് ചൂണ്ടിക്കാട്ടി മൊസൂളിലുള്ള സാധാരണക്കാരായ ആളുകള്‍ക്ക് ഐഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റംസാന് മാസത്തിലെ പ്രത്യേക പ്രാര്‍ത്ഥനയായ തറാവീഹിനും ഇസ്ലാമിക് സ്റ്റേറ്റ് വിലക്ക് ഏര്‍പ്പെടുത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗദികള്‍ നിര്‍മ്മിച്ചെടുത്തതാണ് ഇതെന്നായിരുന്നു ഐഎസ് വാദം. വിലക്ക് ലംഘിച്ച എട്ട് അറബികളെ ഐഎസ് കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല