1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2015

സ്വന്തം ലേഖകന്‍: കടാശ്വാസ പാക്കേജിന് ഗ്രീക്ക് പാര്‍ലിമെന്റ് അംഗീകാരം നല്‍കി. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ഗ്രീസിന് ഇനിയും വായ്പ ലഭ്യമാക്കാന്‍ കടുത്ത നിബന്ധനകള്‍ മുന്നോട്ടുവെക്കുന്നതാണ് പാക്കേജ്. ഗ്രീക് പാര്‍ലമെന്റ് അംഗീകാരം. ചെലവുചുരുക്കല്‍, നികുതി ഉയര്‍ത്തല്‍ എന്നിവയുള്‍പ്പെടെ കടുത്ത ഉപാധികളുള്ള പാക്കേജിനെ പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിന്റെ സ്വന്തം മുന്നണിയിലെ ചില ഇടതുകക്ഷികള്‍ എതിര്‍ത്തപ്പോള്‍ പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണയോടെയാണ് പാര്‍ലമെന്റ് കടമ്പ കടന്നത്. പാപ്പരാകാനടുത്ത ഗ്രീസിന് 5900 കോടി ഡോളര്‍ മൂന്നുവര്‍ഷ ഗഡുക്കളായി നല്‍കുന്നതാണ് പാക്കേജ്.
ഗ്രീക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ ധനകാര്യ മന്ത്രിമാര്‍ ബ്രസല്‍സില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുതവണ നടപ്പാക്കിയ കടാശ്വാസ പാക്കേജുകളിലായി 24,000 കോടി ഡോളര്‍ നല്‍കിയ ജര്‍മനി ഉടക്കുമോ എന്നാണ് ആശങ്ക. യൂറോപ്യന്‍ യൂനിയനില്‍ ലിത്വാനിയ ഉള്‍പ്പെടെ വേറെയും രാജ്യങ്ങള്‍ ഇനിയും തുക അനുവദിക്കുന്നതിനെതിരെ രംഗത്തുണ്ട്.
പ്രതിസന്ധി താല്‍ക്കാലികമായി മറികടക്കാന്‍ ഗ്രീസിന് 8200 കോടി ഡോളറെങ്കിലും വേണമെന്നാണ് ഏകദേശ കണക്ക്. 2018നുള്ളില്‍ അവധിയത്തെുന്ന ബാധ്യതകള്‍ മാത്രം 5900 ഡോളറുണ്ട്. ഇത്രയും തുക യൂറോപ്യന്‍ യൂനിയനും അന്താരാഷ്ട്ര നാണയ നിധിയും നല്‍കേണ്ടിവരും. അടിയന്തരമായി പണം ലഭിക്കാത്ത പക്ഷം ഗ്രീസ് സമ്പൂര്‍ണമായി മൂക്കുകുത്തിവീഴുന്നതാകും കാഴ്ച. ഇതിന്റെ തുടര്‍ച്ചയായി യൂറോപ്യന്‍ യൂനിയനും തകര്‍ച്ചയുടെ വക്കത്താകും. ഗ്രീസിനെ പുറത്താക്കാന്‍ ഉദ്ദേശിക്കുന്നില്‌ളെന്ന് കഴിഞ്ഞദിവസം ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.