ലണ്ടന്‍: കൗണ്‍സിലുകള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ഫണ്ട് കുറയ്ക്കുമെന്ന തീരുമാനം കൂട്ടുകക്ഷിസര്‍ക്കാര്‍ പുനഃപരിശോധിക്കുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പറഞ്ഞ് കൗണ്‍സിലുകള്‍ രംഗത്തെത്തിയാണ് തീരുമാനത്തിന് പിന്നില്‍.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഫണ്ട് വെട്ടിച്ചുരുക്കല്‍ പരിപാടി നിലവില്‍ വന്നാല്‍ ലോക്കല്‍ അതോറിറ്റികള്‍ക്ക് ഈ വര്‍ഷം അവരുടെ ബജറ്റിലെ 148മില്യണ്‍ പൗണ്ട് നഷ്ടമാകും. സ്‌ക്കൂള്‍ അക്കാദമികളായി മാറ്റുമെന്നതിനാല്‍ അടുത്തവര്‍ഷം 265മില്യണ്‍ പൗണ്ട് നഷ്ടമാകാനും ഇത് ഇടയാക്കും. ഇതരസേവനങ്ങള്‍ക്ക് വേണ്ടി അക്കാദമികള്‍ പണം നല്‍കണമെങ്കിലും അവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് നേരിട്ട് മുഴുവന്‍ ഫണ്ടുകളും ലഭിക്കും.
സര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തിനെതിരെ നിയമനടപടിയ്ക്ക് തയ്യാറാകുമെന്ന് 23കൗണ്‍സിലുകള്‍ കഴിഞ്ഞമാസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫണ്ട് വെട്ടിച്ചുരുക്കാന്‍ ഉപയോഗിച്ച രീതി യോജിച്ചതല്ലെന്ന് പറഞ്ഞായിരുന്നു ഇവരുടെ പ്രഖ്യാപനം.
അക്കാദമികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നു എന്നതിനാല്‍ ഈ പദ്ധതി പുനഃപരിശോധിക്കുമെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി മിക്കൈല്‍ ഗോവ് സ്ഥിരീകരിച്ചിട്ടുണ്ട്. നമുക്ക് പണത്തിന്റെ മൂല്യം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും നികുതിദായകര്‍ ഒരേ സേവനത്തിനുവേണ്ടി രണ്ട് തവണ പണമടക്കേണ്ടിവരുന്നത് ഒഴിവാക്കണമെന്നും ഗോവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല