യു.എസില്‍ വീണ്ടും ഒരു കറുത്തവര്ഗക്കാരന് പൊലീസിന്റെ കൈകൊണ്ട് മരിച്ചു. ആന്തൊണി ഡിവെയ്ന്‍ വേര് എന്ന 35കാരനായ യുവാവാണ് പോലീസ് നടത്തിയ ‘പെപ്പര്‍ സ്പ്രേ’ ആക്രമണത്തെ തുടര്‍ന്ന് മരിച്ചത്. സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ പൊലീസ് ഇപ്പോള്‍ കേസെടുത്തിട്ടുണ്ട്.
അലബാമയിലാണ് സംഭവം. വേര് ഒരു വീടിന് മുമ്പില്‍ തോക്കുമായി കാത്തുനില്‍ക്കുന്നുവെന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെകണ്ട വേര് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാളെ പിന്തുടര്‍ന്ന പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി.
അറസ്റ്റ് ചെയ്യുമ്പോള്‍ വേര് അക്രമാസക്തമായതായി പോലീസ് പറയുന്നു. ഇതിനാലാണ് യുവാവിനെ കീഴ്പ്പെടുത്താനായി പെപ്പര്‍ സ്പ്രേ ഉപയോഗിക്കേണ്ടിവന്നത്. യുവാവിനെ അറസ്റ്റു ചെയ്ത് വാഹനത്തിലേക്ക് മാറ്റുമ്പോള്‍ ഇയാള്‍ ശാരീരികമായ ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കനായില്ലെന്നാണ് പോലീസ് വാദം. എന്നാല്‍ യുവാവില്‍നിന്നും തോക്ക് കണ്ടെടുത്തുവെന്ന വാദം തെറ്റാണെന്ന് യു.എസിലെ പ്രാദേശിക മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല