സ്വന്തം ലേഖകന്‍: അമേരിക്ക കണ്ടുപിടിച്ചത് ക്രിസ്റ്റഫര്‍ കൊളംബസ് ആണെന്നാണ് ചരിത്രം നമ്മോട് പറയുന്നത്… എന്നാല്‍ കൊളംബസ് കണ്ടുപിടിക്കുന്നതിനും 2800 വര്‍ഷങ്ങള്‍ക്കുമുമ്പ് ചൈനക്കാര്‍ അമേരിക്ക കണ്ടുപിടിച്ചിരുന്നുവത്രെ.
യൂറോപ്യന്മാര് എത്തുന്നതിന് മുമ്പുതന്നെ ചൈനക്കാര്‍ അമേരിക്കയിലെത്തിയിരുന്നുവെന്ന് ചില പ്രാചീന രേഖകള്‍ തെളിയിക്കുന്നുവെന്നാണ് അമേരിക്കയിലെ ഇല്ലിനോയിസിലെ ഗവേഷകനായ ജോണ്‍ റുസ്കാമ്പിന്റെ പഠനം പറയുന്നത്.
ചില രേഖകള്‍ പ്രകാരം ബി സി 1300കാലത്ത് ഏഷ്യയില്‍ നിന്നുള്ള പൂര്‍വികര്‍ അമേരിക്കയിലെത്തിയിരുന്നുവെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചുവെന്ന് പറയുന്ന വര്‍ഷം എ ഡി 1492 ആണ്. അതുകൊണ്ടുതന്നെ കൊളംബസിന് ഏകദേശം 2800 വര്‍ഷങ്ങള്‍ക്കുമുമ്പ് ചൈനക്കാര്‍ അമേരിക്ക കണ്ടുപിടിച്ചിരുന്നുവെന്ന് അനുമാനിക്കാനാണ് ജോണ്‍ പറയുന്നത്.
വടക്കേ അമേരിക്കയില്‍ നിന്ന് കണ്ടെടുത്ത പഴയ ചൈനീസ് ലിപി വ്യാജമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്.. അതിനനുസരിച്ചുള്ള ചില അടയാളങ്ങളും ഇവിടങ്ങളില്‍ അവരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നതിന് തെളിവാണ്… തെളിവുകള്‍ ശാസ്ത്രീയമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൈനക്കാരുടെ പൂര്‍വികര്‍ ഇവിടെ വന്നിരുന്നുവന്നും, ഇവിടത്തെ നിവാസികളുമായി ക്രിയാത്മകമായി സംവദിച്ചിരുന്നുവെന്നും ഉറപ്പായിട്ടുണ്ട്.. ജോണ്‍ തറപ്പിച്ചു പറയുന്നു… ഇവിടുത്തെ പല പാറക്കെട്ടുകളിലും കാണപ്പെടുന്ന പ്രാചീന ചൈനീസ് എഴുത്തുകളെയും ജോണ്‍ ഉദാഹരണമായി എടുത്തു പറയുന്നു…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല