ബ്രിട്ടീഷ് കിരീടാവകാശികളിലെ രണ്ടാംനിരക്കാരനായ വില്യം രാജകുമാരന്‍ എയര്‍ ആംബുലന്‍സ് പൈലറ്റായി ജോലി ചെയ്ത് തുടങ്ങി. തിങ്കളാഴ്ച്ചയാണ് വില്യം രാജകുമാരന്‍ പുതിയ ജോലിയില്‍ പ്രവേശിച്ചത്.
ഈസ്റ്റ് ആന്‍ഗ്ലിയന്‍ എയര്‍ ആംബുലന്‍സ് വിംഗിലാണ് വില്യം രാജകുമാരന്റെ ജോലി. കേംബ്രിഡ്ജ് വിമാനത്താവളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ എമര്‍ജന്‍സി സര്‍വീസാണിത്. രാവിലെ ഏഴു മണിക്ക് അദ്ദേഹം ഡ്യൂട്ടിക്ക് കയറി, ഉടനെ തന്നെ എന്തോ ഒരു എമര്‍ജന്‍സി സംഭവിക്കുകയും ചെയ്തു.
വില്യം രാജകുമാരന്റെ ആദ്യദിന ജോലി അനുഭവം അദ്ദേഹം തന്നെ വിശദീകരിക്കുന്ന വീഡിയോ ബ്രിട്ടണ്‍ പ്രസ് അസോസിയേഷന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഹെലികോപ്റ്റര്‍ പറത്തുന്നതിന് മുന്‍പ് ചെയ്യേണ്ട നടപടിക്രമങ്ങള്‍ ചെയ്യുന്നതിന്റെ ഒരു വീഡിയോയും ഇക്കൂട്ടത്തിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല