ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ അണുയുദ്ധത്തിന് സമാനമായ പ്രാധാന്യത്തോടെ കാണണമെന്ന് യുകെ ഫോറിന്‍ മിനിസ്റ്റര്‍. കാലാവസ്ഥാ വ്യതിയാനം കൊണ്ട് നേരിട്ടുണ്ടാകുന്ന ദുരന്തങ്ങളേക്കാള്‍ ഭീകരം അല്ലാതെയുണ്ടാകുന്നവയാണെന്ന് ബറോണസ് ജോയ്‌സ് അനെലെ മുന്നറിയിപ്പ് നല്‍കി. കോമണ്‍വെല്‍ത്ത് ആന്‍ഡ് ഫോറിന്‍ ഓഫീസ് കൈകാര്യം ചെയ്യുന്ന മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റാണ് അവര്‍. കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന ആഭ്യന്തര സുരക്ഷാ ഭീഷണിയാണ് നേരിട്ട് അല്ലാതെ ഉണ്ടാകുന്ന ദുരന്തം. കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടം എന്ന വിഷയത്തില്‍ യുകെയിലെ പ്രൊഫ സര്‍ ഡേവിഡ് കിംഗിന്റെ നേതൃത്വത്തിലുള്ള സംഘം തയാറാക്കിയ പഠന റിപ്പോര്‍ട്ടിന്റെ ആമുഖത്തിലാണ് ജോയ്‌സ് തന്റെ ചിന്തകള്‍ മുന്നറിയിപ്പിന്റെ രൂപത്തില്‍ പങ്കുവെയ്ക്കുന്നത്.
ഇന്ത്യ, യുഎസ്, ചൈന, യുകെ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘമാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ അപകടത്തെ കുറിച്ച് പഠനം നടത്തിയത്.
ഡിസംബറില്‍ പാരിസില്‍ വെച്ച് നടക്കാനിരിക്കുന്ന യുഎന്‍ സമ്മിറ്റിനായി രാഷ്ട്രങ്ങള്‍ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇവിടെ വെച്ച് കാലാവസ്ഥ വ്യതിയാനത്തെ നേരിടേണ്ടത് എങ്ങനെ എന്നത് സംബന്ധിച്ച ധാരണയില്‍ രാജ്യങ്ങള്‍ എത്തിച്ചേരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല